ആഘോഷ പരിപാടിയിൽ നിന്ന്
അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ ഓണാഘോഷമായ "പൊന്നോണം 2026' വിപുലമായ ജനപങ്കാളിത്തത്തോടെ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്നു. സമാജം പ്രവർത്തനോദ്ഘാടനവും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
ഏകദേശം 4000-ഓളം പേർ പങ്കെടുത്ത ഓണസദ്യയാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണമായത്. കേരള ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
സമാജം രക്ഷാധികാരിയും ജമിനി ബിൽഡിംഗ് മെറ്റീരിയൽസ് മാനേജിംഗ് ഡയറക്ടറുമായ ഗണേഷ് ബാബു ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് എ.എം. അൻസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പി.ടി. റഫീഖ്, ട്രഷറർ അനീഷ് മോൻ, വൈസ് പ്രസിഡന്റ് നസീർ പെരുമ്പാവൂർ, ചീഫ് കോഓർഡിനേറ്റർ ഗോപകുമാർ, ജോയിന്റ് സെക്രട്ടറി അനുപ എന്നിവർ സംസാരിച്ചു.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്, ഇൻകാസ് യുഎഇ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസ്, സമാജം കോഓർഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ, ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ബിജി എം. തോമസ്, വൈസ് പ്രസിഡന്റ് ഷിബൻ, ജനറൽ സെക്രട്ടറി ലിംസൺ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.കെ. മനോജ്, ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി കെ.വി. മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു.
കേരളത്തിന്റെ തനത് കലാ-സാംസ്കാരിക പാരമ്പര്യങ്ങൾ കോർത്തിണക്കിയ വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. ആർട്സ് സെക്രട്ടറി സലിം നൗഷാദ് കലാപരിപാടികൾക്കു പരിപാടികൾക്ക് നേതൃത്വം നൽകി.
സമാജം കമ്മിറ്റി അംഗങ്ങളായ ഇസാഹക്കു ഹാറൂൻ, സിറാജുദ്ദീൻ, കെ. സി. ഷിബു, അനീഷ് ഭാസി, അഭിലാഷ്, അമീർ കല്ലമ്പലം, ബിബിൻ ചന്ദ്രൻ എന്നിവരും ആഘോഷ പരിപാടികളുടെ ഏകോപനത്തിൽ സജീവമായി പ്രവർത്തിച്ചു.
Tags : AbuDhabi MalayaliSamajam Onam Celebration