x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ലാ​വ​ധി ക​ഴി​ഞ്ഞോ? ഇ​നി മാ​നി​റ്റോ​ബ​യി​ൽ ജോ​ലി തു​ട​രാം

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 15, 2026 02:39 PM IST | Updated: August 15, 2026 02:39 PM IST

കാനഡ പതാക

 

വി​ന്നി​പെ​ഗ്: കാ​ന​ഡ​യി​ലെ മാ​നി​റ്റോ​ബ പ്ര​വി​ശ്യ​യി​ൽ വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ ഉ​ട​ൻ അ​വ​സാ​നി​ക്കാ​നി​രി​ക്കു​ന്ന​തോ ആ​യ ചി​ല വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി പു​തി​യ തൊ​ഴി​ൽ അ​നു​മ​തി പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു.

അ​ർ​ഹ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് മാ​നി​റ്റോ​ബ -​ നി​ർ​ദ്ദി​ഷ്ട വ​ർ​ക്ക് പെ​ർ​മി​റ്റ് നീ​ട്ടാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഇ​തി​ലൂ​ടെ സ്ഥി​ര​താ​മ​സ (PR) ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ അ​വ​ർ​ക്ക് ജോ​ലി തു​ട​രാ​നാ​കും.

മാ​നി​റ്റോ​ബ പ്രൊ​വി​ൻ​ഷ്യ​ൽ നോ​മി​നി പ്രോ​ഗ്രാം (MPNP) വ​ഴി സ്ഥി​ര​താ​മ​സ​ത്തി​നാ​യി ശ്ര​മി​ക്കു​ന്ന​വ​രാ​ണ് ഈ ​ഇ​ള​വി​ന്‍റെ പ്ര​ധാ​ന ഗു​ണ​ഭോ​ക്താ​ക്ക​ൾ.

തൊ​ഴി​ൽ ക്ഷാ​മം നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ലെ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ തൊ​ഴി​ലാ​ളി​ക​ളെ പ്ര​വി​ശ്യ​യി​ൽ നി​ല​നി​ർ​ത്തു​ക​യും തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തൊ​ഴി​ൽ​ശ​ക്തി ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം.

അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് മാ​നി​റ്റോ​ബ സ​ർ​ക്കാ​രി​ൽ നി​ന്ന് Support Letter ല​ഭി​ച്ച ശേ​ഷം പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റി​നാ​യി അ​പേ​ക്ഷി​ക്കാം. എ​ന്നാ​ൽ ഈ ​ഇ​ള​വ് എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മ​ല്ല. നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തും MPNP ന​ട​പ​ടി​ക​ളി​ലു​ള്ള​തു​മാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഈ ​അ​വ​സ​രം ല​ഭി​ക്കു​ക.

കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ൾ കാ​ര​ണം ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് താ​ത്കാലി​ക വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഈ ​തീ​രു​മാ​നം വ​ലി​യ ആ​ശ്വാ​സ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഇ​തി​നൊ​പ്പം, സ്ഥി​ര​താ​മ​സ​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ വേ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും മാ​നി​റ്റോ​ബ സ​ർ​ക്കാ​ർ തു​ട​രു​ക​യാ​ണ്.

Tags : Medicine SwimmingPool NHS

Recent News

Corehub Up