x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ ഭ​ദ്രാ​സ​ന മീ​ഡി​യ ക​മ്മി​റ്റി​യി​ലേ​ക്ക് എ​ബി തോ​മ​സി​നെ തെര​ഞ്ഞെ​ടു​ത്തു; അ​ഭി​ന​ന്ദ​ന​വു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്

പി.പി. ചെ​റി​യാ​ൻ
Published: August 14, 2026 05:57 AM IST | Updated: August 14, 2026 05:57 AM IST

എ​ബി തോ​മ​സി​ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ

ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മീ​ഡി​യ ക​മ്മി​റ്റി​യി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹി​ക​സ​ഭാ പ്ര​വ​ർ​ത്ത​ക​നു​മാ​യ  ​എ​ബി തോ​മ​സി​ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മാ​ധ്യ​മ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ വ്യ​ക്തി​ത്വ​വും സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​ണ് എ​ബി തോ​മ​സ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പം സ​ഭാ​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലും സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു​വ​രു​ന്ന അ​ദ്ദേ​ഹം, ഡാ​ള​സ് സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

മ​ണ്ഡ​ലം അ​സം​ബ്ലി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം സ​ഭ​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.​നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന​ത്തി​ന്റെ മീ​ഡി​യ ക​മ്മി​റ്റി​യി​ലേ​ക്ക് എ​ബി തോ​മ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലെ പ​രി​ച​യ​ത്തി​നും സ​ഭാ​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ ഇ​ട​പെ​ട​ലു​ക​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

 ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ധ്യ​മ​പ​രി​ച​യം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.​ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ എ​ബി തോ​മ​സി​ന്‍റെ പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ അ​ദ്ദേ​ഹം മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

മാ​ധ്യ​മ​രം​ഗ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​ഭാ​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ ഇ​ട​പെ​ട​ലു​ക​ൾ​ക്കും പു​തി​യ ദൗ​ത്യം കൂ​ടു​ത​ൽ ക​രു​ത്തേ​ക​ട്ടെ​യെ​ന്നും അ​വ​ർ ആ​ശം​സി​ച്ചു
“മാ​ധ്യ​മ​രം​ഗ​ത്തെ അ​നു​ഭ​വ​സ​മ്പ​ത്തും സ​ഭാ​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കും. എ​ബി തോ​മ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​നും അ​ഭി​മാ​ന​ക​ര​മാ​ണ്,” പ്ര​സി​ഡ​ന്റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ക​മ്മി​റ്റി​യു​ടെ പേ​രി​ൽ പ്ര​സി​ഡ​ന്റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ എ​ബി തോ​മ​സി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും അ​റി​യി​ച്ചു. പു​തി​യ ദൗ​ത്യ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ക്കാ​നും നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും മാ​ർ​ത്തോ​മാ സ​ഭ​യ്ക്കും പ്ര​യോ​ജ​ന​ക​ര​മാ​യ മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Tags : Marthoma Diocese Media Committee AB Thomas

Recent News

Corehub Up