x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓസീസ് മലയാളികളുമായി സംവദിക്കാൻ സജീവ് ജോസഫ്; മീറ്റ് ആൻഡ് ഗ്രീറ്റ് 19ന്

വെബ്ഡെസ്ക്
Published: August 1, 2026 05:31 PM IST | Updated: August 1, 2026 05:31 PM IST

സജീവ് ജോസഫ്

സി​ഡ്നി: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ കേ​ര​ള ചാ​പ്റ്റ​ർ എ​ൻ​എ​സ്ഡ​ബ്ല്യു​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രി​ക്കൂ​ർ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫു​മാ​യി "മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ്' പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

കോ​ൺ​ഗ്ര​സി​ന്‍റെ ജ​ന​കീ​യ നേ​താ​വും കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​വു​മാ​യ അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ കാ​ണാ​നും സം​വ​ദി​ക്കാ​നു​മു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് പ്ര​വാ​സി​ക​ൾ​ക്കാ​യി സി​ഡ്നി​യി​ൽ ഒ​രു​ക്കു​ന്ന​ത്.

സി​ഡ്നി​യി​ലെ പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ

തീ​യ​തി: ഓ​ഗ​സ്റ്റ് 19. സ​മ​യം: രാത്രി ഏഴ് മു​ത​ൽ ഒമ്പത് വ​രെ. സ്ഥ​ലം: സി​ഡ്നി, എ​ൻഎ​സ്ഡ​ബ്ല്യു (കൃ​ത്യ​മാ​യ വേ​ദി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്).

സി​ഡ്നി​യി​ലെ പ​രി​പാ​ടി​ക്ക് പു​റ​മെ, മെ​ൽ​ബ​ണി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​യു​ടെ 80-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ലും സ​ജീ​വ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഈ മാസം 16ന് ​വൈ​കു​ന്നേ​രം അഞ്ചിന് മെ​ൽ​ബ​ണി​ലെ ഗോ​ൾ​ഡ​ൻ കാ​സി​ൽ ഫം​ഗ്ഷ​ൻ സെന്‍റ​റി​ലാ​ണ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ​ജീ​വ് ജോ​സ​ഫി​നെ സി​ഡ്നി​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ അ​തി​യാ​യ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഐഒസി ക​മ്മ​റ്റി അ​റി​യി​ച്ചു.

എ​ല്ലാ കോ​ൺ​ഗ്ര​സ് സ്നേ​ഹി​ക​ളെ​യും പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്യുന്നതായി ഭാ​ര​വാ​ഹി​ക​ൾ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +61 426 848 390, +61 470 483 697.

Tags : IOCAustralia MeetandGreet SajeevJoseph Sydney

Recent News

Corehub Up