x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ക്‌​റാ​ന ആ​ച​ര​ണ​വും അ​വ​യ​വ​ദാ​ന ബോ​ധ​വ​ല്‍​ക്ക​ര​ണ സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചു


Published: July 2, 2026 02:18 PM IST | Updated: July 2, 2026 02:18 PM IST

ഇ​ന്‍​ഡോ​ര്‍ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ദു​ക്‌​റാ​ന ആ​ച​ര​ണ​ത്തി​ല്‍ പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​യെ ആ​ദ​രി​ക്കു​ന്നു

ഇ​ന്‍​ഡോ​ര്‍: ഇ​ന്‍​ഡോ​ര്‍ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദു​ക്‌​റാ​ന ആ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്‍​ഡോ​ര്‍ സെ​ന്‍റ് പോ​ള്‍​സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു ഫാ. ​ഡേ​വി​സ് ചി​റ​മ്മേ​ല്‍, ഫാ. ​പി.​ജെ. ജോ​ളി​ച്ച​ന്‍, ഫാ. ​ജോ​ര്‍​ജ് പ​യ​റ്റി​ക്കാ​ട്ടി​ല്‍, ഫാ. ​സി​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

K-Rail Survey

തു​ട​ര്‍​ന്നു ന​ട​ന്ന സ​മ്മേ​ള​നം ഇ​ന്‍​ഡോ​ര്‍ രൂ​പ​ത ബി​ഷ​പ് മാ​ര്‍ തോ​മ​സ് മാ​ത്യു കു​റ്റി​മാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച എ​ട്ടു വി​ദ്യാ​ര്‍​ഥി​ക​ളെ ബി​ഷ​പ് മാ​ര്‍ തോ​മ​സ് മാ​ത്യു കു​റ്റി​മാ​ക്ക​ലും ഫാ. ​ഡേ​വി​സ് ചി​റ​മ്മേ​ലും ചേ​ര്‍​ന്നു ആ​ദ​രി​ച്ചു.

K-Rail Survey

ഫാ. ​പി.​ജെ. ജോ​ളി​ച്ച​ന്‍, ഫാ. ​ജോ​ര്‍​ജ് പ​യ​റ്റി​ക്കാ​ട്ടി​ല്‍ ഐ​എം​എ​സി​എ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ത​റ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​വ​യ​വ​ദാ​ന ബോ​ധ​വ​ല്‍​ക്ക​ര​ണ​ത്തെ​ക്കു​റി​ച്ചു ഫാ. ​ഡേ​വി​സ് ചി​റ​മ്മേ​ലു​മാ​യി മ​ല​യാ​ള​ത്തി​ല്‍ സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നു സ്‌​നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു.

Tags : St. Thomas day organ donation indore

Recent News

Corehub Up