x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ബ്ബ​ക്കി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

പി. ​പി. ചെ​റി​യാ​ൻ
Published: August 13, 2026 12:44 PM IST | Updated: August 13, 2026 12:46 PM IST

പരിപാടിയിൽ നിന്ന്

ടെ​ക്സ​സ്: വെ​സ്റ്റ് ടെ​ക്സ​സി​ലെ ല​ബ്ബ​ക്കി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക്രി​സ്റ്റ് ദി ​കിം​ഗ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ത​നി​മ​യും സം​സ്കാ​ര​വും സൗ​ഹൃ​ദ​വും നി​റ​ഞ്ഞു​നി​ന്നു.

അ​ങ്ക​ണ​ത്തി​ൽ മ​ധ്യ​ഭാ​ഗ​ത്ത് 2026 എ​ന്ന് ആ​ലേ​ഖ​നം ചെ​യ്ത മ​നോ​ഹ​ര​മാ​യ അ​ത്ത​പ്പൂ​ക്ക​ളം ഒ​രു​ക്കി​യി​രു​ന്നു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളും പു​രോ​ഹി​ത​ന്മാ​രും വി​ശി​ഷ്ടാ​തി​ഥി​ക​ളും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ബി​ജു​വും ലെ​ജോ​യും അ​വ​താ​ര​ക​രാ​യ സാം​സ്കാ​രി​ക സ​ന്ധ്യ ഷീ​ബ, ജെ​ല്ലി, അ​ഞ്ജു എ​ന്നി​വ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ജി​ജി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ല​ബ്ബ​ക്ക് മാ​ർ​ത്തോ​മ്മ ച​ർ​ച്ച് വി​കാ​രി റ​വ. ഫാ. ​ജെ​യിം​സ് കെ. ​ജോ​ൺ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

വി​ള​വെ​ടു​പ്പു​ത്സ​വ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന്‍റെ​യും മൂ​ല്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ് ഓ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​ക്യ​വും ന​ന്ദി​യും പ​ര​സ്പ​ര സ്നേ​ഹ​വും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ല​ബ്ബ​ക്ക് ബോ​യ്സ് അ​വ​ത​രി​പ്പി​ച്ച ക​ല​പി​ല ഗ്രൂ​പ്പ് സോം​ഗ്, റെ​ജി, ന​വീ​ൻ, സി​ബി രാ​ജ​ൻ, ബി​ജു പു​ത്തേ​ട്ട് എ​ന്നി​വ​രു​ടെ സം​ഗീ​ത​വി​രു​ന്ന്, ലെ​നോ, ഷീ​ബ, ലി​ഡി​യ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഫാ​മി​ലി പെ​ർ​ഫോ​മ​ൻ​സ് എ​ന്നി​വ കാ​ണി​ക​ളു​ടെ മ​നം​ക​വ​ർ​ന്നു.

 

K-Rail Survey K-Rail Survey K-Rail Survey

രാ​ജ​ൻ - സി​ബി കൂ​ട്ടു​കെ​ട്ടി​ന്‍റെ നൃ​ത്ത​വും ലി​ഡി​യ​യു​ടെ നൃ​ത്ത​ച്ചു​വ​ടു​ക​ളും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. ല​ളി​ത് കു​മാ​ർ ആ​ശം​സാ​പ്ര​സം​ഗ​വും അ​നീ​ഷ് ന​ന്ദി​പ്ര​സം​ഗ​വും ന​ട​ത്തി. ലെ​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

മ​ല​ബാ​ർ ടീ​മും തി​രു​വി​താം​കൂ​ർ ടീ​മും ത​മ്മി​ലു​ള്ള ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​ര​വും മ്യൂ​സി​ക്ക​ൽ ചെ​യ​ർ, ലെ​മ​ൺ ആ​ൻ​ഡ് സ്പൂ​ൺ റേ​സ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ആ​ഘോ​ഷ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്നു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

കേ​ര​ളീ​യ ത​നി​മ​യോ​ടെ ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി. തു​ട​ർ​ന്ന് സം​ഗീ​ത​വും നൃ​ത്ത​വും നി​റ​ഞ്ഞ ഓ​പ്പ​ൺ ഫ്ലോ​റോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ച​ത്.

ലോ​ക​ത്തി​ന്‍റെ ഏ​ത് കോ​ണി​ലാ​യാ​ലും മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ കേ​ര​ളം ജീ​വി​ക്കു​ന്നു​വെ​ന്ന സ​ന്ദേ​ശം പ​ക​രു​ന്ന​താ​യി​രു​ന്നു ല​ബ്ബ​ക്കി​ലെ ഓ​ണാ​ഘോ​ഷം.

മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഐ​ക്യ​വും പാ​ര​മ്പ​ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ആ​ഘോ​ഷ​ദി​നം പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യി മാ​റി.

Tags : LubbockMalayaliCommunity Onam Celebration

Recent News

Corehub Up