x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ണി​ൽ എ​ക്യൂ​മെ​നി​ക്ക​ൽ പി​ക്കി​ൾ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 15 മു​ത​ൽ

ജീ​മോ​ൻ റാ​ന്നി 
Published: August 12, 2026 05:45 PM IST | Updated: August 12, 2026 05:45 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ICECH) സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാം വാ​ർ​ഷി​ക പി​ക്കി​ൾ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഈ ​മാ​സം 15, 16 തീ​യ​തി​ക​ളി​ൽ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള ട്രി​നി​റ്റി സെ​ന്‍റ​റി​ൽ (5810 Alameda Gen Road, Houston, TX 77048) ന​ട​ക്കും.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നം കൂ​ടി​യാ​യ 15ന് രാ​വി​ലെ 8.30ന് ​ദേ​ശീ​യ ഗാ​ന​ത്തോ​ടു​കൂ​ടി ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കും.​ഹൂ​സ്റ്റ​ണി​ലെ വി​വി​ധ സ​ഭാ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട 20 ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​ണ് ഐ​സി​ഇ​സി​എ​ച്ച്.

വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും. 15ന് രാ​വി​ലെ 8:30 മു​ത​ൽ രാത്രി ഏഴ് വ​രെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 16ന് ഉ​ച്ച​യ്ക്ക് രണ്ടിന് തു​ട​ർമ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

പു​രു​ഷ​ന്മാ​രു​ടെ ഓ​പ്പ​ൺ, വ​നി​ത​ക​ളു​ടെ ഓ​പ്പ​ൺ, 55 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ, 70 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും ന​ട​ത്തു​ക.

ഓ​രോ വി​ഭാ​ഗ​ത്തി​ലും ഒ​രു ദേ​വാ​ല​യ​ത്തി​ൽ നി​ന്നും പ​ര​മാ​വ​ധി ര​ണ്ട് ടീ​മു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ൾ​ക്കൊ​പ്പം റോ​ളിം​ഗ് ട്രോ​ഫി​ക​ളും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഫാ. ​ഡോ. ഐ​സ​ക് പി. ​പ്ര​കാ​ശ് (പ്ര​സി​ഡ​ന്‍റ്): 832 997 9788, ഷാ​ജ​ൻ ജോ​ർ​ജ് (സെ​ക്ര​ട്ട​റി): 832 452 4195, രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ (ട്ര​ഷ​റ​ർ): 713 459 4704, ജി​നോ ജേ​ക്ക​ബ് (സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ): 832 858 1138, അ​നി​ത് ഫി​ലി​പ്പ്:(​കോഓ​ർ​ഡി​നേ​റ്റ​ർ) 832 454 3167, റ​ജി കോ​ട്ട​യം (കോഓ​ർ​ഡി​നേ​റ്റ​ർ): 832 723 7995.

എ​ല്ലാ കാ​യി​ക​പ്രേ​മി​ക​ളെ​യും ടൂ​ർണ​മെ​ന്‍റി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്നു​വേ​ണു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : ICECH PickleBall Tournament

Recent News

Corehub Up