x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​എ​സ്ഡി ആ​ക്ര​മ​ണം: പ്ര​തി​യു​ടെ ഫോ​ണി​ൽ ഐ​എ​സ് അ​നു​കൂ​ല വീ​ഡി​യോ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: August 1, 2026 02:46 PM IST | Updated: August 1, 2026 02:46 PM IST

അ​ബ്ദു​ൾ ബ​ല്ലൂ​ട്ട്

 

ബെ​ർ​ലി​ൻ: ജ​ർമ​നി​യെ ന​ടു​ക്കി​യ സി​എ​സ്ഡി ആ​ക്ര​മ​ണ​ക്കേ​സി​ൽ പ്ര​തി അ​ബ്ദു​ൾ ബ​ല്ലൂ​ട്ടി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് ഐ​എ​സ്ഐ​എ​സ് അ​നു​കൂ​ല വീ​ഡി​യോ ക​ണ്ടെ​ത്തി​യ​താ​യി ജ​ർ​മ​ൻ പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ക്ര​മ​ണം ന​ട​ന്ന ദി​വ​സം ത​ന്നെ ചി​ത്രീ​ക​രി​ച്ച​തെ​ന്ന് ക​രു​തു​ന്ന വീ​ഡി​യോ​യി​ൽ ഐ​സി​സ് ഭീ​ക​ര​സം​ഘ​ട​ന​യോ​ടു​ള്ള വി​ശ്വാ​സ​പ്ര​ഖ്യാ​പ​നം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ടെ​ത്ത​ൽ.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മു​മ്പ് ത​യാ​റാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ര​ക്ത​സാ​ക്ഷി​ത്വ വീ​ഡി​യോ ആ​ണി​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വി​ല​യി​രു​ത്തു​ന്നു. ഫോ​ണി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ ഐ​സ്എ​സ് ബ​ന്ധം കൂ​ടു​ത​ൽ വ്യ​ക്ത​മാ​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ മ​റ്റ് വ്യ​ക്തി​ക​ളു​ടെ സ​ഹാ​യ​മോ പ​ങ്കാ​ളി​ത്ത​മോ ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്നും സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Tags : CSD AttackProbe ISIS SupportVideo

Recent News

Corehub Up