National
ലക്നോ: ഉത്തർപ്രദേശിൽ ഐഎസ് ബന്ധം ആരോപിച്ച് ബിഡിഎസ് വിദ്യാർഥിയെ ഭീകരവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. സഹാറൻപുർ സ്വദേശി ഹാരിഷ് അലിയാണ്(19) കഴിഞ്ഞദിവസം മൊറാദാബാദിൽ അറസ്റ്റിലായത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഐഎസിന്റെ ഓൺലൈൻ ശൃംഖലകളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് രണ്ടാം വർഷ വിദ്യാർഥി ഹാരിഷ് പിടിയിലാകുന്നത്. ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയും സെഷൻ, ഡിസ്കോർഡ് തുടങ്ങിയ എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയും ഇയാൾ ഐഎസ് അനുഭാവികളുമായി സമ്പർക്കം പുലർത്തിയിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കാനും ആളുകളെ റിക്രൂട്ട് ചെയ്യാനുമായി ഉത്തർപ്രദേശടക്കം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ചിലർ ഓൺലൈൻ ഗ്രൂപ്പുകൾ സൃഷ്ടിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
ഭീകരവാദ സാഹിത്യങ്ങളും സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പങ്കുവയ്ക്കാൻ ഈ ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്.
വ്യാജപേരിലും വിപിഎൻ ഉപയോഗിച്ചും ഒന്നിലധികം ഗ്രൂപ്പുകൾ സൃഷ്ടിച്ച് സമാന ചിന്താഗതിക്കാരെ റിക്രൂട്ട് ചെയ്യാൻ ഇയാൾ ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
കൂടാതെ, അൽ ഇത്തിഹാദ് മീഡിയ ഫൗണ്ടേഷൻ എന്ന മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കി ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ് നെറ്റ്വർക്കുകളുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
International
ടെഹ്റാൻ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള രണ്ടു പേരെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി ഇറാന് അറിയിച്ചു.
2023ൽ തീർഥാടകരുടെ ബസിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയവർക്കാണു ശിക്ഷ.
സ്ഫോടനത്തിൽ ഒരു കുഞ്ഞ് കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
International
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ചൈനീസ് റസ്റ്ററന്റിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
സ്ഫോടനത്തിൽ ചൈനീസ് പൗരൻ അടക്കം ഏഴു പേർ മരിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ താലിബാൻ ഗാർഡുകൾ അടക്കം 25 പേരാണ് കൊല്ലപ്പെട്ടതെന്ന് ഐഎസ് അവകാശപ്പെട്ടു.
International
അബുജ: നൈജീരിയയിൽ ഐഎസ് ഭീകരർക്കെതിരെ വ്യോമാക്രമണം നടത്തി യുഎസ്. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഐഎസ്ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം പുറത്തുവിട്ടത്. മേഖലയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഈ ഓപ്പറേഷനെ പെർഫെക്റ്റ് സ്ട്രൈക്കുകളെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
തന്റെ നേതൃത്വത്തിൽ രാജ്യം തീവ്രവാദത്തെ വളരാൻ അനുവദിക്കില്ലെന്നും അമേരിക്കൻ സേനയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ നീക്കം. യുഎസ് സൈന്യത്തിന് മാത്രം സാധിക്കുന്ന കാര്യമാണ് നൈജീരിയയിലെ ആക്രമണമെന്നും ട്രംപ് അവകാശപ്പെട്ടു.