x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​യു​ഗം നേ​താ​വ് ലാ​ലു ശ​ക്തി​കു​ള​ങ്ങ​ര ഹൃ​ദ​യാ​ഘാ​തം മൂ​ലം നാ​ട്ടി​ൽ അ​ന്ത​രി​ച്ചു.

വെബ്ഡെസ്ക്
Published: August 8, 2026 10:05 AM IST | Updated: August 8, 2026 10:39 AM IST

ലാ​ലു ശ​ക്തി​കു​ള​ങ്ങ​ര

ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കോ​ബാ​ർ തു​ഗ്‌​ബ മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ലാ​ലു ശ​ക്തി​കു​ള​ങ്ങ​ര (54) നാ​ട്ടി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ന്ത​രി​ച്ചു.

കൊ​ല്ലം പെ​രി​നാ​ട് പ​ണ​യ​ത്തി​ൽ സീ​ന ഭ​വ​നി​ൽ താ​മ​സ​ക്കാ​ര​നാ​യ ലാ​ലു, 30 വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വാ​സി​യാ​യി​രു​ന്നു. തു​ഗ്‌​ബ​യി​ൽ സ്വ​ന്ത​മാ​യി ഒ​രു ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്‌​ഷോ​പ്പ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

ന​വ​യു​ഗ​ത്തി​ന്‍റെ ആ​ദ്യ​കാ​ലം മു​ത​ലേ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യ ലാ​ലു, മി​ക​ച്ച സം​ഘാ​ട​ക​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. സൗ​മ്യ​നും എ​ല്ലാ​വ​രോ​ടും സൗ​ഹൃ​ദം പു​ല​ർ​ത്തി​യി​രു​ന്ന​യാ​ളു​മാ​യ ലാ​ലു​വി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​വാ​ർ​ത്ത എ​ല്ലാ​വ​രേ​യും ഞെ​ട്ടി​ച്ചു.

ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ങ്ങ​ളാ​യി സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ൽ പോ​കാ​നാ​കാ​തെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. ഒ​ടു​വി​ൽ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ച്ചു, കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യാ​നാ​യി, ഫൈ​ന​ൽ എ​ക്സി​റ്റി​ൽ, ര​ണ്ടാ​ഴ്ച മു​ൻ​പ് നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സീ​ന​യാ​ണ് ലാ​ലു​വി​ന്‍റെ ഭാ​ര്യ. സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ കൈ​ലാ​സ്, ആ​കാ​ശ് എ​ന്നി​വ​രാ​ണ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ലാ​ലു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി​യും വി​വി​ധ മേ​ഖ​ല ക​മ്മി​റ്റി​ക​ളും ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

Tags : LaluShakthikulangara Navayugam Kerala Obituary Condolences

Recent News

Corehub Up