x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി. ​അ​ബ്ദു​ൽ മ​ജീ​ദി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

എൻആർഐ ഡെസ്ക്
Published: July 17, 2026 05:42 PM IST | Updated: July 17, 2026 05:42 PM IST

ടി. ​അ​ബ്ദു​ൽ മ​ജീ​ദി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 36 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സി​റ്റി യൂ​ണി​റ്റ് അം​ഗം ടി. ​അ​ബ്ദു​ൽ മ​ജീ​ദി​ന് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ബി അ​ബ്ദു​ൽ സ​ലാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ​ഷീ​ദ​ലി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം നാ​സ​ർ പൊ​ന്നാ​നി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മ​ല​പ്പു​റം മൂ​ന്നി​യൂ​ർ ക​ളി​യാ​ട്ട​മു​ക്ക് സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ മ​ജീ​ദ് ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ലാ​ലും സെ​ക്ര​ട്ട​റി ക​ലാ​മും ചേ​ർ​ന്ന് അ​ബ്ദു​ൽ മ​ജീ​ദി​ന് സ​മ്മാ​നി​ച്ചു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ക​ലാം സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ യാ​ത്ര​യാ​കു​ന്ന അ​ബ്ദു​ൽ മ​ജീ​ദ് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : T. Abdul Majeed Keli NRINews

Recent News

Corehub Up