x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​സ്പോ​ർ​ട്ട് ഫീ​സ്: മൂ​ന്ന് മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

വെബ്ഡെസ്ക്
Published: July 28, 2026 05:19 PM IST | Updated: July 28, 2026 05:19 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

കു​വൈ​റ്റ് സി​റ്റി: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ഫീ​സ് വ​ർ​ധ​ന​വ് - ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് പ്ര​ത്യേ​കി​ച്ച് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ, കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ, വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്ക് ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

സ​മാ​ന​മാ​യ നി​യ​മ​പ​ര​മാ​യ സേ​വ​ന​ങ്ങ​ൾ​ക്ക് നാ​ട്ടി​ലു​ള്ള ഇ​ന്ത്യ​ൻ അ​പേ​ക്ഷ​ക​ർ ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ വ​ള​രെ ഉ​യ​ർ​ന്ന ഫീ​സ് പ​ല വി​ഭാ​ഗ​ങ്ങ​ളി​ലും വി​ദേ​ശ​ത്തു​ള്ള അ​പേ​ക്ഷ​ക​ർ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന് ഹ​ർ​ജി​യി​ൽ ബോ​ധി​പ്പി​ക്കു​ന്നു.

ജൂ​ലൈ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന വി​ധ​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള പാ​സ്‌​പോ​ർ​ട്ട് ഫീ​സ് ഗ​ണ്യ​മാ​യി പ​രി​ഷ്‌​ക​രി​ച്ച 2026ലെ ​പാ​സ്‌​പോ​ർ​ട്ട് (ഭേ​ദ​ഗ​തി) ച​ട്ട​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യെ ചോ​ദ്യം ചെ​യ്തു കൊ​ണ്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡന്‍റ് അ​ഡ്വ ജോ​സ് അ​ബ്ര​ഹാം മു​ഖേ​ന ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ മൂ​ന്ന് മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഡി. കെ. ഉ​പാ​ധ്യാ​യ​യും ജ​സ്റ്റി​സ് തേ​ജ​സ് ക​രി​യ​യും ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തോ​ട് നി​ർ​ദേശി​ച്ചി​ട്ടു​ണ്ട്.

കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് പ്ര​വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ​പ്ര​വാ​സി ലീ​ഗ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു ഫ്രാ​ൻ​സീ​സ്, ബി​ജു സ്റ്റീ​ഫ​ൻ, ഷൈ​ജി​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : PLC KeralaChapter

Recent News

Corehub Up