x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ഷി​കാഘോ​ഷം സംഘടിപ്പിച്ച് മ​ർ​ത്തമ​റി​യം വ​നി​താ സ​മാ​ജം

വെബ്ഡെസ്ക്
Published: October 30, 2026 05:12 PM IST | Updated: October 30, 2026 05:26 PM IST

ചാണ്ടി ഉമ്മൻ എംഎൽഎ സംസാരിക്കുന്നു

മ​സ്ക​റ്റ്: മാ​ർ ഗ്രി​ഗോ​റി​യോ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യി​ലെ മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ 47-ാം ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. റൂ​വി സെ​ന്‍റ് തോ​മ​സ് ച​ർ​ച്ചി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ന​മ്മു​ടെ നാ​ടി​ന്‍റെ സ​മ്പ​ദ്‌വ്യ​സ്ഥ​യി​ലും വി​ക​സ​ന​ത്തി​ലും നി​ർ​ണാ​യ​ക​മാ​യ പ​ങ്കുവ​ഹി​ക്കു​ക​യും ഏ​തൊ​രു അ​ടി​യ​ന്തി​ര ഘ​ട്ട​ത്തി​ലും നാ​ടി​നെ ചേ​ർ​ത്ത് പി​ടി​ക്കു​ക​യും ചെ​യ്യുന്ന​വ​രാ​ണ് പ്ര​വാ​സി സ​മൂ​ഹ​മെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​രു​ടെ ക്ഷേ​മ​ത്തി​നും പു​നഃ​ര​ധി​വാ​സ​ത്തി​നാ​യി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ പ​ദ്ധ​തി​ക​ൾ​ക്കാ​യി ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചാ​ണ്ടി ഉ​മ്മ​ൻ ​നേ​തൃ​ത്വം ന​ൽ​കു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ഒ​മാ​നി​ലെ പ്ര​വാ​സി സം​രം​ഭ​ക​നും എംജിഎം ​ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഗീ​വ​ര്‍​ഗീ​സ് യോ​ഹ​ന്നാ​ന്‍ നേ​ത്രു​ത്വം ന​ല്‍​കു​ന്ന കേ​ര​ള​ത്തി​ലെ പ്ര​മു​ഖ എം​ജിഎം ​വി​ദ്യാ​ഭാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന "വി​ദ്യാ​കി​ര​ൺ' പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മ​ർ​ത്ത മ​റി​യം അ​ഖി​ല മ​ല​ങ്ക​ര പ്ര​സി​ഡ​ന്‍റ് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, കേ​ന്ദ്ര സെ​ക്ര​ട്ട​റി പ്ര​ഫ. മേ​രി മാ​ത്യു എ​ന്നി​വ​രു​ടെ ആ​ശം​സാസ​ന്ദേ​ശം സം​പ്രേ​ഷ​ണം ചെ​യ്തു.

അ​സോസി​യേ​റ്റ് വി​കാ​രി ഫാ. ​ലി​ജു തോ​മ​സ്, സ​ഭാ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​ഗീ​വ​ർ​ഗീ​സ്‌ യോ​ഹ​ന്നാ​ൻ, അ​ഡ്വ. എ​ബ്ര​ഹാം മാ​ത്യു, ഇ​ട​വ​ക ട്ര​സ്റ്റി തോ​മ​സ് ജോ​ൺ, മു​ൻ ട്ര​സ്റ്റി ജോ​ൺ പി. ​ലൂ​ക്ക്, വ​നി​താ സ​മാ​ജം നി​ല​വി​ലെ സെ​ക്ര​ട്ട​റി സൗ​മ്യാ ബി​ജു തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

2025-26 വ​ർ​ഷ​ത്തെ സെ​ക്ര​ട്ട​റി റൂ​ബി ഷാ​ജി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റർ ആ​നി വ​ർ​ഗീ​സ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സി​നോ​ബി ഉ​ല​ഹ​ന്നാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന വ​ർ​ഷം ന​ട​ത്ത​പ്പെ​ട്ട മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ച​ട​ങ്ങി​ൽ ന​ട​ത്തി.

ഇ​ട​വ​ക​യി​ലെ വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

Tags : ChandyOommen MarthMariam WomensAssociation AnnualDay NRINews

Recent News

Corehub Up