x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്സ​സി​ൽ എ​ഫ്ബി​ഐ​യു​ടെ "സ​മ്മ​ർ ഹീ​റ്റ് 2.0' ഓ​പ്പ​റേ​ഷ​ൻ; 200ഓ​ളം പേ​ർ അ​റ​സ്റ്റി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: October 30, 2026 04:55 PM IST | Updated: October 30, 2026 04:55 PM IST

 

ടെ​ക്സ​സ്: നോ​ർ​ത്ത് ടെ​ക്സ​സി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി എ​ഫ്ബി​ഐ ഡാ​ള​സും പ്രാ​ദേ​ശി​ക പൊ​ലി​സും ചേ​ർ​ന്ന് ന​ട​ത്തി​യ "സ​മ്മ​ർ ഹീ​റ്റ് 2.0' എ​ന്ന പ്ര​ത്യേ​ക ദൗ​ത്യ​ത്തി​ലൂ​ടെ 186 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജൂ​ൺ ഒ​ന്ന് മു​ത​ൽ സെ​പ്റ്റം​ബ​ർ 20 വ​രെ​യാ​യി​രു​ന്നു ഈ ​സു​പ്ര​ധാ​ന ഓ​പ്പ​റേ​ഷ​ൻ ന​ട​പ്പി​ലാ​ക്കി​യ​ത്.

ര​ക്ഷ​പ്പെ​ടു​ത്തി​യ കു​ട്ടി​ക​ൾ: ദു​രി​ത​ത്തി​ലാ​യ 49 കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നും സം​ര​ക്ഷി​ക്കാ​നും അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചു.

121 നി​യ​മ​വി​രു​ദ്ധ തോ​ക്കു​ക​ളും 1.2 കി​ലോ​ഗ്രാം ഫെ​ന്‍റാനി​ൽ, 33 കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ 169 കു​റ്റ​പ​ത്ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യും 71 ശി​ക്ഷാ​വി​ധി​ക​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു.

രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ഈ ​പ​രി​ശോ​ധ​ന​യി​ൽ ആ​കെ 8,927 അ​റ​സ്റ്റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും 1,410 കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് എ​ഫ്ബിഐ സ്പെ​ഷ്യ​ൽ ഏ​ജ​ന്‍റ് ആ​ർ. ജോ​സ​ഫ് റോ​ത്റോ​ക്ക് വ്യ​ക്ത​മാ​ക്കി.

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ്രാ​ദേ​ശി​ക ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് ഇ​ത്ത​രം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : FBI SummerHeat Texas Arrest NRINews

Recent News

Corehub Up