ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡബ്ലിൻ: മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ മുഖ്യ അവതാരകനായെത്തുന്ന സർഗോത്സവം 2026 നവംബർ 27ന് ഡബ്ലിനിൽ അരങ്ങേറും. ഡബ്ലിൻ തപസ്യയുടെയും സീറോമലബാർ കത്തോലിക്കാ സഭയുടെ ബ്ലാഞ്ചാർഡ്സ്ടൗൺ ഇടവകയുടെയും ആഭിമുഖ്യത്തിൽ ചാരിറ്റി ഫണ്ട് സമാഹരണത്തിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡബ്ലിൻ 24-ലെ സയന്റോളജി കമ്യൂണിറ്റി സെന്ററിൽ നടക്കുന്ന പരിപാടി രാത്രി ഏഴിന് ആരംഭിക്കും. ആറു മുതൽ പ്രവേശനം അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മിമിക്രി, സംഗീതം, നൃത്തം തുടങ്ങി കലാപരിപാടികൾ ഉൾക്കൊള്ളുന്ന സർഗോത്സവം അയർലൻഡിലെ മലയാളി സമൂഹത്തിന് ആസ്വാദനത്തിന്റെ വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കലയും വിനോദവും കോർത്തിണക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുകയെന്ന ലക്ഷ്യവും പരിപാടിക്കുണ്ട്. മലയാളി സമൂഹത്തിന്റെ കലാസ്നേഹവും കൂട്ടായ്മയും സാമൂഹിക പ്രതിബദ്ധതയും ഒരുമിപ്പിക്കുന്ന ഈ സംരംഭത്തിലേക്ക് എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നതായി സംഘാടകർ അറിയിച്ചു.
Tags : MaheshKunjumon Sargolsavam Ireland November27 NRINews