Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MaheshKunjumon

'വി.​ഡി. സ​തീ​ശ​ൻ' എ​ന്ന് വി​ളി​ച്ച​തി​ന് സൈബർ ആക്രമണം; ഒ​ടു​വി​ൽ ക്ഷ​മാ​പ​ണ​വു​മാ​യി മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ

അ​യ​ർ​ല​ൻ​ഡി​ൽ ന​ട​ന്ന സ്റ്റേ​ജ് പ​രി​പാ​ടി​ക്കി​ടെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വും ക്ഷ​മാ​പ​ണ​വു​മാ​യി മി​മി​ക്രി താ​ര​വും ന​ട​നു​മാ​യ മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ രം​ഗ​ത്തെ​ത്തി.

ഷോ​യ്ക്കി​ടെ മ​തി​യാ​യ ബ​ഹു​മാ​നം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ത​നി​ക്കെ​തി​രെ വ​ന്ന അ​സ​ഭ്യ സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് താ​രം വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്.

താ​ൻ ആ​രെ​യും അ​പ​മാ​നി​ക്കാ​ൻ അ​റി​ഞ്ഞു​കൊ​ണ്ട് ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും ത​ന്‍റെ വാ​ക്കു​ക​ൾ ആ​ർ​ക്കെ​ങ്കി​ലും മ​നഃ​പ്ര​യാ​സ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഹൃ​ദ​യ​പൂ​ർ​വ്വം ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും മ​ഹേ​ഷ് കു​റി​ച്ചു.

മി​മി​ക്രി പ്ര​ക​ട​ന​ത്തി​നി​ടെ വേ​ദി​യി​ലെ എ​ൽ​ഇ​ഡി വാ​ളി​ൽ വി.​ഡി. സ​തീ​ശ​ന്‍റെ ചി​ത്രം തെ​ളി​യാ​ൻ വൈ​കി​യ​പ്പോ​ൾ, ഡി​ജി​റ്റ​ൽ സ്ക്രീ​ൻ നി​യ​ന്ത്രി​ച്ചി​രു​ന്ന വ്യ​ക്തി​ക്ക് ഫ​യ​ൽ വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ വേ​ണ്ടി​യാ​ണ് മൈ​ക്കി​ലൂ​ടെ 'വി.​ഡി. സ​തീ​ശ​ൻ' എ​ന്ന ഫ​യ​ലി​ന്‍റെ പേ​ര് മാ​ത്രം പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ഇ​തി​നൊ​പ്പം 'സാ​ർ' എ​ന്നോ 'മു​ഖ്യ​മ​ന്ത്രി' എ​ന്നോ ചേ​ർ​ത്തി​രു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ അ​ധി​ക്ഷേ​പ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ​രി​പാ​ടി​യു​ടെ ഈ ​ഭാ​ഗം മാ​ത്രം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ബ​ഹു​മാ​ന​ക്കു​റ​വ് കാ​ണി​ച്ചു എ​ന്ന രീ​തി​യി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ക്കു​ക​യാ​യി​രു​ന്നു.

ത​നി​ക്ക് എ​ല്ലാ​വ​രോ​ടും ഒ​രേ​പോ​ലെ ബ​ഹു​മാ​ന​മു​ണ്ടെ​ന്നും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ മാ​ന്യ​മാ​യ ഭാ​ഷ​യി​ൽ വേ​ണം പ്ര​ക​ടി​പ്പി​ക്കാ​നെ​ന്നും മ​ഹേ​ഷ് ഓ​ർ​മ്മി​പ്പി​ച്ചു. വ്യ​ക്തി​പ​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും ഏ​തൊ​രാ​ളെ​യും മാ​ന​സി​ക​മാ​യി ത​ക​ർ​ത്തു​ക​ള​യു​മെ​ന്നും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ മു​ന്നോ​ട്ട് പോ​കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

വേ​ദി​യി​ലെ മി​ക​ച്ച ശ​ബ്ദാ​നു​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ 'അ​തി​ര​ടി' ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ​യും ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ ക​ലാ​കാ​ര​നാ​ണ് മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ.

Latest News

Corehub Up