x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ര​ക്ത​ദാ​ന ക്യാ​മ്പും ഇ​ന്ന്

പി.പി. ചെ​റി​യാ​ൻ
Published: August 15, 2026 03:09 PM IST | Updated: August 15, 2026 03:13 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാ​ള​സ്: ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആൻഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും ചേ​ർ​ന്ന് വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പും കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഓ​ഫ് ഡാ​ള​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​ഹി​ത്യ സ​മ്മേ​ള​ന​വും ഇന്ന് സം​ഘ​ടി​പ്പി​ക്കു​ന്നു.

മാ​തൃ​രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം നേ​ടി​ത്ത​രാ​ൻ ത​ങ്ങ​ളു​ടെ ജീ​വ​നും ര​ക്ത​വും ന​ൽ​കി​യ ധീ​ര​രാ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ ത്യാ​ഗ​സ്മ​ര​ണ​ക​ളെ പു​തു​ക്കി​ക്കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​നും സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കും ഒ​പ്പം സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ഡാ​ള​സി​ലെ മു​ഴു​വ​ൻ പ്ര​വാ​സി​ക​ളോ​ടും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

Tags : KeralaAssociationofDallas IndependenceDayCelebration BloodDonationCamp

Recent News

Corehub Up