x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ലീ​ഗ​ൽ ലാ​ൻ​ഡ്‌​സ്‌​കേ​പ്പ് ഓ​ഫ് ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ​സ്' പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

ബി​ജി​ലി ജോ​ർ​ജ്
Published: November 17, 2026 05:37 PM IST | Updated: November 17, 2026 05:37 PM IST

പുസ്തക പ്രകാശന ച‌ടങ്ങിൽ നിന്ന്

ഷാ​ർ​ജ: പ്ര​വാ​സി​ക​ളു​ടെ വി​വി​ധ നി​യ​മ​പ്ര​ശ്ന​ങ്ങ​ളും അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന "ലീ​ഗ​ൽ ലാ​ൻ​ഡ്‌​സ്‌​കേ​പ്പ് ഓ​ഫ് ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ​സ്' എ​ന്ന പു​സ്ത​കം ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ്, സു​പ്രീം കോ​ട​തി അ​ഡ്വ​ക്ക​റ്റ് ഓ​ൺ റെ​ക്കോ​ർ​ഡ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​ജോ​സ് എ​ബ്ര​ഹാ​മാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വ്.

മു​ൻ അം​ബാ​സ​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ ആ​മു​ഖ​മെ​ഴു​തി​യ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി എ​ൻ​ടി​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ക​ടോ​ൺ, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ദു​ബാ​യ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ, അ​ക്കാ​ഫ് പ്ര​സി​ഡ​ന്‍റ് പോ​ൾ ടി. ​ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

K-Rail Survey K-Rail Survey

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഷാ​ർ​ജ -​ അ​ജ്മാ​ൻ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൽ​നി​ഷാ​ജ് ഷാ​ഹു​ൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മെ​ൽ​വി​ൻ വി​ല്യം​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​വാ​സ​മേ​ഖ​ല​യി​ലെ ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ള​മു​ള്ള നി​യ​മ​പ​രി​ച​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​സ്ത​കം ത​യാ​റാ​ക്കി​യ​തെ​ന്ന് ഡോ. ​ജോ​സ് എ​ബ്ര​ഹാം പ​റ​ഞ്ഞു.

ഒ​സി​ഐ കാ​ർ​ഡ്, എ​ൻ​ആ​ർ​ഐ വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ, വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ൾ, വി​ൽ​പ​ത്രം ത​യാ​റാ​ക്ക​ൽ, വി​വി​ധ ത​ര​ത്തി​ലു​ള്ള പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി, വി​ദേ​ശ കോ​ട​തി വി​ധി​ക​ളു​ടെ നി​ർ​വ​ഹ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ള്ള ഡോ. ​ജോ​സ് എ​ബ്ര​ഹാ​മി​നെ നി​യ​മ​ഗ്ര​ന്ഥ ര​ച​ന​യ്ക്കു​ള്ള സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

പ്ര​വാ​സി​ക​ളെ നി​യ​മ​പ​ര​മാ​യി കൂ​ടു​ത​ൽ ശാ​ക്തീ​ക​രി​ക്കാ​ൻ പു​തി​യ പു​സ്ത​ക​ത്തി​ന് സാ​ധി​ക്ക​ട്ടെ​യെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ വ​ക്താ​വ് സു​ധീ​ർ തി​രു​നി​ല​ത്ത് പറഞ്ഞു.

Tags : LegalLandscapeofGlobalIndians BookLaunched SharjahInternationalBookFair NRINews

Recent News

Corehub Up