ഷാർജ: പ്രവാസികളുടെ വിവിധ നിയമപ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും വിശദീകരിക്കുന്ന "ലീഗൽ ലാൻഡ്സ്കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ്, സുപ്രീം കോടതി അഡ്വക്കറ്റ് ഓൺ റെക്കോർഡ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. ജോസ് എബ്രഹാമാണ് പുസ്തകത്തിന്റെ രചയിതാവ്.
മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ആമുഖമെഴുതിയ പുസ്തകത്തിന്റെ ആദ്യപ്രതി എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ, പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രസിഡന്റ് ടി.എൻ. കൃഷ്ണകുമാർ, അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ് എന്നിവർക്ക് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.