ഡാളസ്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും ചേർന്ന് വിപുലമായ ആഘോഷപരിപാടികളും സന്നദ്ധ രക്തദാന ക്യാമ്പും കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസിന്റെ സഹകരണത്തോടെ സാഹിത്യ സമ്മേളനവും ഇന്ന് സംഘടിപ്പിക്കുന്നു.
മാതൃരാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ തങ്ങളുടെ ജീവനും രക്തവും നൽകിയ ധീരരായ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗസ്മരണകളെ പുതുക്കിക്കൊണ്ടാണ് ഇത്തവണത്തെ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ദേശീയ പതാക ഉയർത്തുന്നതിനും സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കും ഒപ്പം സംഘടിപ്പിക്കുന്ന ഈ രക്തദാന ക്യാമ്പിൽ പങ്കാളികളാകാൻ ഡാളസിലെ മുഴുവൻ പ്രവാസികളോടും കേരള അസോസിയേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.