x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാളസിനെ ആവേശക്കടലാക്കി കേരള അസോസിയേഷന്റെ ലോകകപ്പ് ഫൈനൽ വാച്ച് പാർട്ടി

പി. ​പി. ചെ​റി​യാ​ൻ
Published: July 24, 2026 02:19 PM IST | Updated: July 24, 2026 02:19 PM IST

വാച്ച് പാർട്ടി കാണാനെത്തിയവർ

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ൽ വാ​ച്ച് പാ​ർ​ട്ടി കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​ത്തി​ന്‍റെ ​പു​ത്ത​ൻ അ​നു​ഭ​വം സ​മ്മാ​നി​ച്ചു. മ​ത്സ​രം കാ​ണാ​ൻ ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹം ഒ​ന്ന​ട​ങ്കം ഒ​ഴു​കി​യെ​ത്തി.

നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും ഫു​ട്ബോ​ൾ ആ​രാ​ധ​ക​രും പ​ങ്കെ​ടു​ത്ത ഈ ​ഒ​ത്തു​ചേ​ര​ൽ ഡാ​ള​സി​ലെ പ്ര​വാ​സി മ​ല​യാ​ളി ച​രി​ത്ര​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കാ​യി​ക ഉ​ത്സ​വ​മാ​യി മാ​റി.

ക​മ്യൂ​ണി​റ്റി​യി​ലെ കാ​യി​ക പ​രി​ശീ​ല​ക​രാ​യ കോ​ച്ച് ഓ​സ്റ്റി​ൻ സെ​ബാ​സ്റ്റ്യ​ൻ, കോ​ച്ച് മാ​റ്റ് ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​യി​ച്ച പ്രീ-​മാ​ച്ച് ടാ​ക്റ്റി​ക്ക​ൽ വി​ശ​ക​ല​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

വ​ലി​യ സ്ക്രീ​നി​ൽ ത​ത്സ​മ​യം മ​ത്സ​രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി, ഇ​രു ടീ​മു​ക​ളു​ടെ​യും ക​രു​ത്തും ദൗ​ർ​ബ​ല്യ​ങ്ങ​ളും ക​ളി ത​ന്ത്ര​ങ്ങ​ളും വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ വി​ശ​ക​ല​നം.

ഇ​ത് കാ​ണി​ക​ളി​ൽ മ​ത്സ​ര​ത്തെ​ക്കു​റി​ച്ചു​ള്ള കൗ​തു​ക​വും ആ​വേ​ശ​വും ഇ​ര​ട്ടി​യാ​ക്കി. തു​ട​ർ​ന്ന് മ​ത്സ​ര​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ൽ ഓ​രോ നി​മി​ഷ​വും കാ​ണി​ക​ൾ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചാ​ണ് വീ​ക്ഷി​ച്ച​ത്.

 

K-Rail Survey K-Rail Survey

മ​ത്സ​ര​ത്തി​ൽ ആ​രാ​ധ​ക​ർ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ടീ​മു​ക​ൾ​ക്കാ​യി ആ​ർ​ത്തു​വി​ളി​ച്ചും പ്രോ​ത്സാ​ഹി​പ്പി​ച്ചും ഗാ​ല​റി​ക​ളി​ലെ അ​ന്ത​രീ​ക്ഷം ഡാ​ള​സി​ൽ പു​നഃ​സൃ​ഷ്ടി​ച്ചു. ഒ​ടു​വി​ൽ ഫൈ​ന​ൽ വി​സി​ൽ മു​ഴ​ങ്ങി​യ​തോ​ടെ, ലോ​ക​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട സ്പെ​യി​നി​ന്‍റെ ആ​രാ​ധ​ക​ർ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി വേ​ദി കീ​ഴ​ട​ക്കി.

കെഎഡി പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി മ​ഞ്ജി​ത് കൈ​നി​ക്ക​ര എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ, പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഈ ​ഒ​ത്തൊ​രു​മ​യും ആ​വേ​ശ​വും വ​രും​ത​ല​മു​റ​യ്ക്ക് കാ​യി​ക​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രാ​ൻ വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് ഇ​രു​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ "പോ​റ്റ്‌​ല​ക്ക്' ഭ​ക്ഷ​ണ​വി​രു​ന്ന് എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. കൂ​ടാ​തെ, ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ഫ​ല പ്ര​വ​ച​ന മ​ത്സ​രം ഏ​റെ ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു.

കൃ​ത്യ​മാ​യി ഫ​ലം പ്ര​വ​ചി​ച്ച വി​ജ​യി​ക​ൾ​ക്കും (സി​ജു വി. ​ജോ​ർ​ജ്, ജോ​ബി ജോ​സ​ഫ്), അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ വെ​റു​മൊ​രു ക​ളി എ​ന്ന​തി​ലു​പ​രി സ​മൂ​ഹ​ത്തെ പ​ര​സ്പ​രം ഒ​ന്നി​പ്പി​ക്കു​ന്ന മി​ക​ച്ച വേ​ദി​ക​ളാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം കു​ടും​ബ​സൗ​ഹൃ​ദ​പ​ര​മാ​യ കാ​യി​ക പ​രി​പാ​ടി​ക​ൾ വ​രും നാ​ളു​ക​ളി​ലും സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​വ​ർ ഉ​റ​പ്പു​ന​ൽ​കി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം, അ​ന​ശ്വ​ർ മാ​മ്പി​ള്ളി (വൈ​സ് പ്ര​സി​ഡ​ന്‍റ്), മ​ഞ്ജി​ത് കൈ​നി​ക്ക​ര (സെ​ക്ര​ട്ട​റി), സി​ജു കൈ​നി​ക്ക​ര (ട്ര​ഷ​റ​ർ), വി​നോ​ദ് ജോ​ർ​ജ്, ദീ​പ​ക് നാ​യ​ർ, ഷി​ബു ജോ​ൺ, ടോ​മി നെ​ല്ലു​വേ​ലി​ൽ, സി​ജു വി. ​ജോ​ർ​ജ്, കോ​ച്ച് ഓ​സ്റ്റി​ൻ സെ​ബാ​സ്റ്റ്യ​ൻ, മാ​റ്റ് ജേ​ക്ക​ബ്, സെ​ബി മാ​ളി​യേ​ക്ക​ൽ, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, സി​ബി ത​ല​ക്കു​ളം, ഫ്രാ​ൻ​സി​സ് പി. ​ഫ്രാ​ൻ​സി​സ്, സ​ണ്ണി ജോ​സ​ഫ്, കോ​ശി പ​ണി​ക്ക​ർ, രാ​ജ​ൻ ഐ​സ​ക് എന്നിവർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : FIFAWorldCup Football KeralaAssociationOfDallas USA

Recent News

Corehub Up