x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​ന്‍ യാ​ത്ര: വി​വാ​ദ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്

പി.​പി. ചെ​റി​യാ​ൻ
Published: September 16, 2026 11:42 AM IST | Updated: September 16, 2026 11:42 AM IST

ര​മേ​ശ് ചെ​ന്നി​ത്ത​ല

ഷി​ക്കാ​ഗോ: ത​ന്‍റെ അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്. "പി​ന്നെ, സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല​ല്ല ഈ ​അ​മേ​രി​ക്ക​ന്‍ യാ​ത്ര, സം​ഘാ​ട​ക​രു​ടെ ചെ​ല​വി​ലാ​ണ്... കേ​ട്ടോ!' എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.​

ഷി​ക്കാ​ഗോ​യി​ൽ നി​ന്നും ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​വാ​ദ​ങ്ങ​ള്‍​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നൂ​റു​ദി​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍, ജ​ന​ങ്ങ​ള്‍ പ​വ​ര്‍​ക്ക​ട്ടി​ല്‍ ബു​ദ്ധി​മു​ട്ടു​മ്പോ​ള്‍ മ​ന്ത്രി​യും ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളും അ​മേ​രി​ക്ക​യി​ല്‍ ഉ​ല്ലാ​സ​യാ​ത്ര​യി​ലാ​ണെ​ന്ന ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ചെ​ന്നി​ത്ത​ല നേ​രി​ട്ടെ​ത്തി​യ​ത്.

ഈ ​യാ​ത്ര തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലെ പ​ണം ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​ഘാ​ട​ക​രു​ടെ ചെ​ല​വി​ലാ​ണ് താ​ന്‍ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. നി​ല​വി​ല്‍ ഷി​ക്കാ​ഗോ​യി​ലാ​ണെ​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി​യ​ത് ദീ​ര്‍​ഘ​കാ​ല സു​ഹൃ​ത്തി​ന്‍റെ കു​ടും​ബ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​യ്ഹി​ന്ദ് ടി​വി​യു​ടെ ആ​ദ്യ​കാ​ല നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന ഫെ​ലി​ക്‌​സ് സൈ​മ​ണു​മാ​യി തനി​ക്ക് മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തെ ബ​ന്ധ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് ഞാ​നും കു​ടും​ബ​വു​മെ​ത്തി​യ​ത്.

ഷി​ക്കാ​ഗോ​യി​ലെ​ത്തി​യ​പ്പോ​ള്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കാ​നും ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ (ഐ​ഒ​സി) ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നും സാ​ധി​ച്ചു.

കൂ​ടാ​തെ സാം ​പി​ത്രോ​ഡ​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തു എന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Tags : RameshChennithala USVisit USA

Recent News

Corehub Up