x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ.​ഫാ. തോ​മ​സ് എ​ബ്ര​ഹാം ളാ​ഹ​യി​ലി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച

എൻആർഐ ഡെസ്ക്
Published: September 16, 2026 10:13 AM IST | Updated: September 16, 2026 10:13 AM IST

റ​വ.​ഫാ. തോ​മ​സ് എ​ബ്ര​ഹാം

ന്യൂ​ജ​ഴ്‌​സി: അ​ന്ത​രി​ച്ച റ​വ.​ഫാ. തോ​മ​സ് എ​ബ്ര​ഹാം ളാ​ഹ​യി​ലി​ന്‍റെ (76) സം​സ്കാ​രം ശ​നി​യാ​ഴ്ച ന്യൂ​ജഴ്‌​സി​യി​ൽ ന​ട​ത്തും. മ​ല​ങ്ക​ര സി​റി​യ​ക്ക് ക്നാ​നാ​യ ആ​ർ​ച്ച് ഡ​യോ​സി​സി​ന്‍റെ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​അ​യൂ​ബ് മാ​ർ സി​ൽ​വാ​നോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഈ മാസം 16, 17 തീയതികളിൽ രാത്രി ഏഴിന്: സം​സ്കാ​ര സ​ർ​വീ​സ് പ്രാ​ർ​ഥ​ന​ക​ൾ: സെ​ന്‍റ് തോ​മ​സ് ക്നാ​ന​യ ച​ർ​ച്ച്, 186 തേ​ർ​ഡ് സ്ട്രീ​റ്റ്, ക്ലി​ഫ്ട​ൺ, ന്യൂജ​ഴ്‌​സി.

18ന് നാല് മു​ത​ൽ ഒമ്പത് വ​രെ വെ​യ്ക്ക് സ​ർ​വീ​സ്. 19ന് രാ​വി​ലെ 6.30 ഒ​ൻ​പ​താം ദി​ന കു​ർ​ബാ​ന, എട്ടിന് സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ.

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ ആ​ദ്യ​കാ​ല സം​ഘാ​ട​ക​നും പ്ര​മു​ഖ വൈ​ദി​ക​നു​മാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം 11നാ​ണ് അന്തരിച്ച​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ക്നാ​നാ​യ ക​മ്യൂ​ണി​റ്റി​യു​ടെ (NAKC) രൂ​പീ​ക​ര​ണ​ത്തി​നും വ​ള​ർ​ച്ച​യ്ക്കു​മാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം NAKCയു​ടെ ആ​ദ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യി.

1992 ജൂ​ലൈ 26-ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ളാ​ഹ​യി​ല​ച്ച​ൻ, അ​തേ വ​ർ​ഷം ഡി​സം​ബ​റി​ൽ യോ​ങ്കേ​ഴ്സ് സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ പ​ള്ളി​യി​ൽ ആ​ദ്യ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് യോ​ങ്കേ​ഴ്സ്, ക്ലി​ഫ്റ്റ​ൺ, ഫി​ലാ​ഡ​ൽ​ഫി​യ തു​ട​ങ്ങി​യ ട്രൈ-​സ്റ്റേ​റ്റ് മേ​ഖ​ല​ക​ളി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും പു​തി​യ ദേ​വാ​ല​യ​ങ്ങ​ളും വ​സ്തു​വ​ക​ക​ളും സ​ഭ​യ്ക്കാ​യി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.

വൈ​ക്കം പ​ള്ളി​യി​ലെ ളാ​ഹ​യി​ല​ച്ച​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ൻ​ഡോ​വ്‌​മെന്‍റ് ഫ​ണ്ട്, കെഎംഎ​സ് ക്ല​ർ​ജി എ​ഡ്യൂ​ക്കേ​ഷ​ൻ ഫ​ണ്ട്, ന്യൂ​ജ​ഴ്‌​സി വു​മ​ൺ​സ് അ​സോ​സി​യേ​ഷ​ൻ ചാ​രി​റ്റി ഫ​ണ്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ തു​ട​ക്ക​ക്കാ​ര​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭാ​ര്യ ലീ​ലാ​മ്മ എ​ബ്ര​ഹാ​മും മ​ക്ക​ളാ​യ ടോം​ലി, ടീ​ന, മ​രു​മ​ക​ൻ അ​നു​പ് പാ​റ​യി​ൽ എ​ന്നി​വ​രു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

Tags : Rev.Fr. Thomas Abraham Funeral Obit

Recent News

Corehub Up