x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോർജ് എബ്രഹാം അനുസ്മരണം: ബുധനാഴ്ച യുഡിഎഫ് അനുഭാവികളുടെ യോഗം

ജീമോൻ റാന്നി
Published: September 16, 2026 12:22 PM IST | Updated: September 16, 2026 12:23 PM IST

ജോർജ് എബ്രഹാം

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ മ​ല​യാ​ളി​യും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ജോ​ർ​ജ് എ​ബ്ര​ഹാ​മി​നെ അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യി യു​ഡി​എ​ഫ് - കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളു​ടെ യോ​ഗം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഹൂ​സ്റ്റ​ണി​ൽ സം​ഘ​ടി​പ്പി​ക്കും.

മി​സോ​റി സി​റ്റി അ​പ്ന ബ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെെകുന്നേരം ആറിന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ്, യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ക്കും.

കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തോ​ട് അ​ഗാ​ധ​മാ​യ പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തി​യി​രു​ന്ന ജോ​ർ​ജ് എ​ബ്ര​ഹാം ക​ഴി​ഞ്ഞ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ഹൂ​സ്റ്റ​ണി​ലെ കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ൾ​ക്കി​ട​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​ർ​പ്പി​ത​മാ​യ പൊ​തു​പ്ര​വ​ർ​ത്ത​ന​വും കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തോ​ടു​ള്ള ആ​ത്മാ​ർ​ഥമാ​യ സേ​വ​ന​വും അ​നു​സ്മ​രി​ക്കു​ന്ന​തി​നൊ​പ്പം, അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വയ്ക്കു​ന്ന​തി​നും യോ​ഗം വേ​ദി​യാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബേ​ബി മ​ണ​ക്കു​ന്നേ​ൽ - 713 291 9721, ജെ​യിം​സ് കൂ​ട​ൽ - 914 987 1101, ജോ​യ് എ​ൻ. ശാ​മു​വേ​ൽ - 832 606 5697, എ​സ്. കെ. ​ചെ​റി​യാ​ൻ - 281 513 5961, പൊ​ന്നു പി​ള്ള - 832 980 8640, വാ​വ​ച്ച​ൻ മ​ത്താ​യി - 832 468 3322, ജീ​മോ​ൻ റാ​ന്നി - 832 873 0023.

Tags : GeorgeAbraham Congress UDF Obit

Recent News

Corehub Up