ന്യൂയോർക്ക്: യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ അതി ഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കാതോലിക്ക ബാവ ആബൂൻ മോർ ബസേലിയോസ് ജോസഫ് അമേരിക്കയിൽ എത്തിച്ചേർന്നു.
അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്ത യൽദോ മോർ തീത്തോസും ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ഡോ. ആബൂൻ മോർ സിൽവാനിയോസും ഭദ്രാസന കൗൺസിൽ അംഗങ്ങളും വൈദികരും വിശ്വാസികളും ചേർന്ന് കാതോലിക്കാബാവയെ ന്യൂയോർക്ക് വിമാനത്താവളത്തിൽ സ്വീകരിച്ച് ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു.