x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സേ​ലി​യോ​സ് ജോ​സ​ഫ് കാ​തോ​ലി​ക്കാ​ബാ​വ അ​മേ​രി​ക്ക​യി​ൽ

വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ
Published: July 25, 2026 04:43 PM IST | Updated: July 25, 2026 04:44 PM IST

കാ​തോ​ലി​ക്ക ബാ​വയ്ക്ക് നൽകിയ സ്വീകരണത്തിൽനിന്ന്

ന്യൂ​യോ​ർ​ക്ക്: യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ അ​തി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 37-ാമ​ത് യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി കാ​തോ​ലി​ക്ക ബാ​വ ആ​ബൂ​ൻ മോ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് അ​മേ​രി​ക്ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത യ​ൽ​ദോ മോ​ർ തീ​ത്തോ​സും ക്നാ​നാ​യ അ​തി​ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ആ​ബൂ​ൻ മോ​ർ സി​ൽ​വാ​നി​യോ​സും ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ചേ​ർ​ന്ന് കാ​തോ​ലി​ക്കാ​ബാ​വ​യെ ന്യൂ​യോ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ച് ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്തേ​ക്ക് ആ​ന​യി​ച്ചു.

K-Rail Survey

സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന ബാ​വ​യ​ക്ക് ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്ത് അ​തി​വി​പു​ല​മാ​യ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്.

Tags : MorBaseliosJosephBava YouthAndFamilyConference USVisit

Recent News

Corehub Up