Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaAssociationOfDallas

America

ഡാളസിനെ ആവേശക്കടലാക്കി കേരള അസോസിയേഷന്റെ ലോകകപ്പ് ഫൈനൽ വാച്ച് പാർട്ടി

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ച്ച ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ൽ വാ​ച്ച് പാ​ർ​ട്ടി കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​ത്തി​ന്‍റെ ​പു​ത്ത​ൻ അ​നു​ഭ​വം സ​മ്മാ​നി​ച്ചു. മ​ത്സ​രം കാ​ണാ​ൻ ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹം ഒ​ന്ന​ട​ങ്കം ഒ​ഴു​കി​യെ​ത്തി.

നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും ഫു​ട്ബോ​ൾ ആ​രാ​ധ​ക​രും പ​ങ്കെ​ടു​ത്ത ഈ ​ഒ​ത്തു​ചേ​ര​ൽ ഡാ​ള​സി​ലെ പ്ര​വാ​സി മ​ല​യാ​ളി ച​രി​ത്ര​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കാ​യി​ക ഉ​ത്സ​വ​മാ​യി മാ​റി.

ക​മ്യൂ​ണി​റ്റി​യി​ലെ കാ​യി​ക പ​രി​ശീ​ല​ക​രാ​യ കോ​ച്ച് ഓ​സ്റ്റി​ൻ സെ​ബാ​സ്റ്റ്യ​ൻ, കോ​ച്ച് മാ​റ്റ് ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​യി​ച്ച പ്രീ-​മാ​ച്ച് ടാ​ക്റ്റി​ക്ക​ൽ വി​ശ​ക​ല​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

വ​ലി​യ സ്ക്രീ​നി​ൽ ത​ത്സ​മ​യം മ​ത്സ​രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി, ഇ​രു ടീ​മു​ക​ളു​ടെ​യും ക​രു​ത്തും ദൗ​ർ​ബ​ല്യ​ങ്ങ​ളും ക​ളി ത​ന്ത്ര​ങ്ങ​ളും വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ വി​ശ​ക​ല​നം.

ഇ​ത് കാ​ണി​ക​ളി​ൽ മ​ത്സ​ര​ത്തെ​ക്കു​റി​ച്ചു​ള്ള കൗ​തു​ക​വും ആ​വേ​ശ​വും ഇ​ര​ട്ടി​യാ​ക്കി. തു​ട​ർ​ന്ന് മ​ത്സ​ര​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ൽ ഓ​രോ നി​മി​ഷ​വും കാ​ണി​ക​ൾ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചാ​ണ് വീ​ക്ഷി​ച്ച​ത്.

 

Latest News

Corehub Up