പരിപാടിയിൽ നിന്ന്
ഹൂസ്റ്റൺ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2026-27 വർഷത്തെ ദേശീയ കമ്മിറ്റിയുടെയും ഹൂസ്റ്റൺ ചാപ്റ്ററിന്റെയും പ്രവർത്തനോദ്ഘാടനം ഹൂസ്റ്റണിലെ വിൻഡം ഹോട്ടലിൽ നടന്നു.
മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ഷെെലജ ഭദ്രദീപം കൊളുത്തി അടുത്ത രണ്ടുവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വി.ടി. ബൽറാം എംഎൽഎ ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമലോകം ഇന്ന് മലീമസമാകുന്ന സാഹചര്യത്തിലും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കെ.കെ. ഷെെലജ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മലയാള മാധ്യമ പ്രവർത്തനത്തിന്റെ നിലവാരത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് വി.ടി. ബൽറാം പറഞ്ഞു.
പലപ്പോഴും ജനാധിപത്യ മൂല്യങ്ങളുമായി ബന്ധമില്ലാത്ത രീതിയിൽ മാധ്യമങ്ങൾ സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് റിപ്പോർട്ടിംഗ് നടത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി അനിൽ ആറന്മുള സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജു പള്ളത്ത് അധ്യക്ഷത വഹിച്ചു. അമേരിക്കയിലും കേരളത്തിലുമായി പ്രസ് ക്ലബ് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.
സത്യസന്ധവും മാതൃകാപരവുമായ മാധ്യമ പ്രവർത്തനം നടത്തുന്നവരെ ആദരിക്കുന്ന മാധ്യമശ്രീ പുരസ്കാരം, കേരളത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ എന്നിവയും അദ്ദേഹം വിശദീകരിച്ചു.

പ്രശസ്ത എഴുത്തുകാരനും നടനുമായ തമ്പി ആന്റണി ചടങ്ങിൽ അതിഥിയായി പങ്കെടുത്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അമേരിക്കൻ മലയാളി സമൂഹത്തിനായി ഇന്ത്യ പ്രസ് ക്ലബ് നടത്തിവരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.
പ്രസ് ക്ലബ് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ, പ്രസിഡന്റ് ഇലക്ട് ഷിജോ പൗലോസ് എന്നിവർ ആശംസകൾ നേർന്നു.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേലും പ്രസിഡന്റ് ഇലക്ട് ബിജു തോണിക്കടവിലും ഇന്ത്യ പ്രസ് ക്ലബിന്റെ അടുത്ത രണ്ടുവർഷത്തെ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചു.
ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫിന്നി രാജുവും സെക്രട്ടറി ജീമോൻ റാന്നിയും ചാപ്റ്ററിന്റെ അടുത്ത രണ്ടുവർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
മുൻ ചാപ്റ്റർ പ്രസിഡന്റുമാരായ അനിൽ ആറന്മുള, ശങ്കരൻകുട്ടി പിള്ള, ജോയ് തുമ്പമൺ, ജോർജ് തെക്കേമല, സൈമൺ വളച്ചേരിൽ എന്നിവരെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
ഇന്ത്യ പ്രസ് ക്ലബിന്റെ സഹയാത്രികരും അഭ്യുദയകാംക്ഷികളുമായ സാജ് എർത്ത് സാജ് റിസോർട് ഉടമ സാജൻ, സിഇഒ മിനി സാജൻ, ജോൺ ടൈറ്റസ്, സജി ഹെഡ്ജ്, ബേബി ഊരാളിൽ, അനിയൻ ജോർജ്, തോമസ് കോശി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മാഗ് പ്രസിഡന്റ് റോയി മാത്യു, അഡ്വൈസറി ബോർഡ് അംഗങ്ങളായ മധു കൊട്ടാരക്കര, സുനിൽ തൈമറ്റം, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാം, അറ്റ്ലാന്റ ചാപ്റ്റർ പ്രസിഡന്റ് ഷൈനി അബൂബക്കർ, ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജ്, അരുൺ കോവാട്ട് എന്നിവരും പങ്കെടുത്തു.
ഹൂസ്റ്റൺ ചാപ്റ്റർ ട്രഷറർ വിജു വർഗീസ്, മോട്ടി മാത്യു, ഡോ. രഞ്ജിത്ത് പിള്ള, ജിജു കുളങ്ങര, ജോൺ വർഗീസ്, സജി പുല്ലാട്, സുബിൻ ബാലകൃഷ്ണൻ, ജോർജ് പോൾ, മിക്കി തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി. റെയ്ന സുനിലും ആൻസി ക്രിസും എംസിമാരായിരുന്നു.
Tags : India Press Club of North America K.K. Shailaja V. T. Balram