x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ർ​ത്ത് കാ​ർ ദു​ര​ന്ത​ക്കേ​സ്; പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: July 11, 2026 11:09 AM IST | Updated: July 11, 2026 11:09 AM IST

ബി​ഷ്ണു കു​മാ​രി ഗു​രും​ഗ്

പെ​ർ​ത്ത്: ഓ​സ്‌​ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ മ​ക​ളെ​യും പു​തു​താ​യി ജ​നി​ച്ച പേ​ര​ക്കു​ട്ടി​യെ​യും കാ​ണാ​നെ​ത്തി​യി​രു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യാ​യ 53 വ​യ​സു​കാ​രി ബി​ഷ്ണു കു​മാ​രി ഗു​രും​ഗ് ദാ​രു​ണ​മാ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്.

ഫെ​ബ്രു​വ​രി ആ​റി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​ക​ളു​ടെ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ബി​ഷ്ണു കു​മാ​രി ഗു​രും​ഗി​ന്‍റെ മു​റി​യി​ലേ​ക്കാ​ണ് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ അ​വ​ർ മ​രി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യി​ൽ എ​ത്തി​യി​ട്ട് വെ​റും മൂ​ന്ന് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു.

കേ​സി​ലെ പ്ര​തി​യാ​യ 36 വ​യ​സു​കാ​ര​ൻ റൈ​സ് റോ​ബ​ർ​ട്ട് ഹോ​ക്കി​ൻ​സ് കോ​ട​തി​യി​ൽ കു​റ്റ​ങ്ങ​ൾ സ​മ്മ​തി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് ഇ​യാ​ൾ മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

കു​റ്റ​സ​മ്മ​തം രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​സി​ന്‍റെ ശി​ക്ഷാ​വി​ധി സെ​പ്റ്റം​ബ​റി​ൽ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് കോ​ട​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Perth car Tragedy case Australia Crime

Recent News

Corehub Up