x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​വി. ശ്യാം​കു​മാ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി കേ​ളി

വെബ്ഡെസ്ക്
Published: August 12, 2026 10:31 AM IST | Updated: August 12, 2026 10:31 AM IST

പി.​വി. ശ്യാം​കു​മാ​റി​ന് ഉ​പ​ഹാ​രം നൽകുന്നു

റി​യാ​ദ്: 15 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗം ശ്യാം​കു​മാ​ർ പു​തി​യ വീ​ട്ടി​ലി​ന് മു​സാ​ഹ്മി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കാ​സ​ർ​കോ​ട് കാ​ഞ്ഞ​ങ്ങാ​ട് ഗു​രു​പു​രം സ്വ​ദേ​ശി​യാ​യ ശ്യാം​കു​മാ​ർ ഗു​വ​യ്യ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

മു​സാ​ഹ്മി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജെ​റി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, കേ​ളീ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് പി​ണ​റാ​യി, മു​സാ​ഹ്മി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, ഗു​വ​യ്യ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ക്കീ​ർ, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ന​ട​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​സാ​ഹ്മി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ സെ​ക്ര​ട്ട​റി അ​നീ​ഷ് അ​ബൂ​ബ​ക്ക​റും ഗു​വ​യ്യ യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ക്കീ​റും ശ്യാം​കു​മാ​റി​ന് സ​മ്മാ​നി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി അ​നീ​ഷ് അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ശ്യാം​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Keli P.V.Shyamkumar Farewell

Recent News

Corehub Up