x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലോ​റി​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​​ഥിക്കെ​തി​രെ വാ​ഹ​ന ന​ര​ഹ​ത്യാ കേ​സ്

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 15, 2026 06:49 AM IST | Updated: August 15, 2026 06:49 AM IST

ആ​കാ​ശ് ദാ​സ്

 

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന അ​തി​വേ​ഗ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 81 വ​യ​​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യാ​യ ആ​കാ​ശ് ദാ​സ് (അ​സ​മ​വെ ഉ​മെ)​നി​തി​രെ വാ​ഹ​ന ന​ര​ഹ​ത്യ  (Vehicular Homicide)  കു​റ്റം ചു​മ​ത്തി.

ജൂ​ലൈ​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് റി​പ്പോ​ർ​ട്ട് അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, നാ​ല് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട അ​പ​ക​ട​ത്തി​ൽ ആ​കാ​ശ് ദാ​സ് ഓ​ടി​ച്ചി​രു​ന്ന കാ​ഡി​ലാ​ക് എ​സ്യു​വി മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 100 മൈ​ൽ വേ​ഗ​ത്തി​ൽ (ഏ​ക​ദേ​ശം 161 കി​ലോ​മീ​റ്റ​ർ) സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന റോ​ഡി​ലെ അ​നു​വ​ദ​നീ​യ​മാ​യ പ​ര​മാ​വ​ധി വേ​ഗ​പ​രി​ധി 45 മൈ​ൽ മാ​ത്ര​മാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ന്‍റെ എ​യ​ർ​ബാ​ഗ് ക​ൺ​ട്രോ​ൾ മോ​ഡ്യൂ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചു​ള്ള അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിംഗാണ് ദാ​സ് ന​ട​ത്തി​യ​തെ​ന്ന് വി​ല​യി​രു​ത്തി. സാ​ക്ഷി​ക​ൾ ദാ​സി​ന്‍റെ വാ​ഹ​നം ​വെ​ടി​യു​ണ്ട പോ​ലെ പാ​ഞ്ഞു​പോ​യി എ​ന്നാ​ണ് പോ​ലീ​സി​നോ​ട് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​തി​വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ഡി​ലാ​ക്, ഗാ​രി നീ​ൽ ഫീ​ൽ​ഡ്സ് (81) ഓ​ടി​ച്ചി​രു​ന്ന ഓ​ഡി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ഡി മു​ന്നി​ൽ സ്റ്റോ​പ്പ് സൈ​നി​ൽ നി​ർ​ത്തി​യി​രു​ന്ന നി​സാ​ൻ എ​സ്യു​വി​യി​ൽ ഇ​ടി​ക്കു​ക​യും, തു​ട​ർ​ന്ന് ആ ​വാ​ഹ​നം മ​റ്റൊ​രു വോ​ൾ​വോ​യി​ലും ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗാ​രി നീ​ൽ ഫീ​ൽ​ഡ്സി​നെ Palm Beach Gardens Medical Center ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ആ​കാ​ശ് ദാ​സി​നും നി​സാ​ൻ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്കും നി​സാ​ര പ​രി​ക്കു​ക​ളേ​റ്റ​പ്പോ​ൾ വോ​ൾ​വോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കി​ല്ല.

ഓ​ഗ​സ്റ്റ് 6ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ആ​കാ​ശ് ദാ​സി​ന് ജ​ഡ്ജി ഡൊ​ണാ​ൾ​ഡ് ഹാ​ഫെ​ലെ 1,25,000 ഡോ​ള​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യാ​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യ​ണം എ​ന്ന വ്യ​വ​സ്ഥ​യും കോ​ട​തി മു​ന്നോ​ട്ടു​വ​ച്ചു.

ദാ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​ഡം ഫ​ർ​ക്കാ​സ്, ത​ന്‍റെ ക​ക്ഷി​ക്ക് മു​ൻ​പ് യാ​തൊ​രു ക്രി​മി​ന​ൽ കേ​സു​ക​ളു​മി​ല്ലെ​ന്നും, കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മാ​സ്റ്റേ​ഴ്സ് പ​ഠി​ക്കു​ന്ന​തി​നി​ടെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്  സം​ബ​ന്ധി​ച്ച ഇ​ന്റേ​ൺ​ഷി​പ്പി​നാ​യാ​ണ് സൗ​ത്ത് ഫ്ലോ​റി​ഡ​യി​ൽ എ​ത്തി​യി​രു​ന്ന​തെ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചു.

 

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ

Tags : Vehicular homicide against Indian student

Recent News

Corehub Up