x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫിഫ ജ​ഴ്സി ഡേ ​ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി

ഷി​ബി പോ​ൾ മു​ള​ന്തു​രു​ത്തി
Published: July 16, 2026 06:18 PM IST | Updated: July 16, 2026 06:18 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂഡൽഹി: സെ​ന്‍റ് ജോ​ൺ​സ് അ​ക്കാ​ദ​മി ജ്വാ​ല ന​ഗ​റി​ൽ "ഫി​ഫ 2026 ജ​ഴ്സി ഡേ' ​വ​ള​രെ ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി. ദേ​ശീ​യ ടീ​മു​ക​ളു​ടെ ജ​ഴ്സി​ക​ൾ അ​ണി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ആ​ന​ന്ദ​ത്തോ​ടെ​ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

സെ​ന്‍റ് ജോ​ൺ​സ് കു​ടും​ബം മു​ഴു​വ​നും "കു​ടും​ബാ​ത്മ​ക​ത​യോ​ടെ​യും ആ​ഹ്ലാ​ദ​ത്തോ​ടെ​യും' ദി​വ​സം ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ "ബാ​ൻ​ഡി​ന്‍റെ​യും എ​യ്റോ​ബി​ക്സ് ടീ​മി​ന്‍റെ​യും' ഊ​ർ​ജ​സ്വ​ല​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ ദി​വ​സ​ത്തി​ന് കൂ​ടു​ത​ൽ മ​നോ​ഹാ​രി​ത പ​ക​ർ​ന്നു.

ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പാൾ റ​വ. ഫാ. ​ബി​ബി​ൻ ഒഎഫ്എം കാപ്പ് നി​ർ​വ​ഹി​ച്ചു. റ​വ. ഫാ. ​ജോ​ൺ ജോ​യ് ഒഎഫ്എം കാപ്പ്, റ​വ. സി. ​ന​വീ​ന സിടിസി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷാ​ലി​നി പ​ഹ്വ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ദി​വ​സം സ​മാ​പി​ച്ച​ത്. സ​മ്മാ​ന​വി​ത​ര​ണ​ത്തോ​ടെ "ഫിഫ 2026 ജ​ഴ്സി ഡേ' പ​രി​പാ​ടി​ക​ൾ​ക്ക് മ​നോ​ഹ​ര​മാ​യ സ​മാ​പ​നം കു​റി​ച്ചു.

Tags : FIFA Jersey Day Fan Participation

Recent News

Corehub Up