x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ കൂ​ട്ട​പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ച്ചു

ഷി​ബി പോ​ൾ മു​ള​ന്തു​രു​ത്തി
Published: July 17, 2026 02:26 PM IST | Updated: July 17, 2026 02:26 PM IST

ല​ഹ​രി​വി​രു​ദ്ധ കൂ​ട്ട​പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ച്ചു

ന്യൂഡൽഹി: കേ​ര​ള​ത്തി​ൽ യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ സ​ർ​ക്കാ​ർ, പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പ് എ​ന്നി​വ​ർ സ്വീ​ക​രി​ക്കു​ന്ന ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ​മൂ​ഹ​ത്തിന്‍റെ സു​ര​ക്ഷ​യ്ക്കും യു​വ​ത​ല​മു​റ​യു​ടെ ഭാ​വി​ക്കും അ​നി​വാ​ര്യ​മാ​ണ്.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ത​ട​യ​ൽ, ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ, ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ചി​കി​ത്സ​യും പു​ന​ര​ധി​വാ​സ​വും എ​ന്നി​വ ഒ​രു​മി​ച്ച് മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴാ​ണ് ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​കു​ന്ന​ത്.

അ​തോ​ടൊ​പ്പം കു​ടും​ബ​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, മ​ത-​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രും യു​വാ​ക്ക​ളെ ല​ഹ​രി​യു​ടെ പി​ടി​യി​ൽ നി​ന്ന് അ​ക​റ്റാ​ൻ സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​കേ​ണ്ട​തു​ണ്ടെ​ന്നും ഊ​ന്നി​പ്പ​റ​ഞ്ഞു.

 

K-Rail Survey

ഈ ​സ​ന്ദേ​ശം ശ​ക്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ട്, സെ​ന്‍റ് ഡ​യോ​ണീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ല്ലോ​ഷി​പ്പ് (SDOF), ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, കേ​ര​ള സ​ർ​ക്കാ​രി​നോ​ടൊ​പ്പം നോ​ർ​ത്ത് ഇ​ന്ത്യ​യി​ലെ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​വും ഡ​ൽ​ഹി ഗോ​സ്പ​ൽ ക​ൺ​വെ​ൻ​ഷ​ൻ 2026-ന്‍റെ ​ഭാ​ഗ​മാ​യി ജൂ​ലൈ 12ന് ​ഹൗ​സ് ഖാ​സി​ലു​ള്ള സെന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ "മ​യ​ക്കു​മ​രു​ന്നി​നോ​ട് ഇ​ല്ലെ​ന്ന് പ​റ​യാം' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ല​ഹ​രി​വി​രു​ദ്ധ കൂ​ട്ട​പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ച്ചു.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.ഫാ. ​സ​ജി എ​ബ്ര​ഹാം നേ​തൃ​ത്വം ന​ൽ​കി​യ പ്ര​തി​ജ്ഞ​യി​ൽ റ​വ.ഫാ. ​സാ​ജു തോ​മ​സ്, റ​വ.ഫാ. ​ആ​രോ​ൺ ജോ​ഷ്വ ജോ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

എ​സ്​ഡിഒഎ​ഫ്, ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഏ​ക​ദേ​ശം 200-ഓ​ളം അം​ഗ​ങ്ങ​ൾ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യി​ൽ പ​ങ്കു​ചേ​ർ​ന്ന്, മ​യ​ക്കു​മ​രു​ന്ന് വി​മു​ക്ത സ​മൂ​ഹം സൃ​ഷ്ടി​ക്കാ​ൻ പ്ര​തി​ബ​ദ്ധ​ത പ്ര​ഖ്യാ​പി​ച്ചു.

Tags : Anti-Narcotics Pledge Delhi

Recent News

Corehub Up