x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച; സ്വാ​ഗ​ത​മോ​തി സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
Published: July 17, 2026 05:27 PM IST | Updated: July 17, 2026 05:27 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

വാ​ത്സിം​ഗ്ഹാം: ആ​ഗോ​ള ത​ല​ത്തി​ൽ മ​രി​യ​ൻ പു​ണ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​റെ വി​ഖ്യാ​ത​വും അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ പ​റു​ദീ​സ​യും ഇം​ഗ്ല​ണ്ടി​ലെ ന​സ്ര​ത്തെ​ന്നും പ്ര​ശ​സ്ത​വു​മാ​യ വാ​ൽ​സിം​ഗ്ഹാ​മി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ കാ​ത്ത​ലി​ക്ക് സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്ന പ​ത്താ​മ​ത് തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച കൊ​ണ്ടാ​ടും.

ഗ​ബ്രി​യേ​ൽ മാ​ലാ​ഖ ഉ​ണ്ണി​യേ​ശു​വി​ന്‍റെ ജ​ന​ന​ത്തെ കു​റി​ച്ച്, മം​ഗ​ള വാ​ർ​ത്ത ന​ൽ​കി​യ ന​സ്ര​ത്തി​ലെ ഭ​വ​ന​ത്തി​ന്‍റെ ത​നി പ​ക​ർ​പ്പ് ഇം​ഗ്ല​ണ്ടി​ൽ നി​ർ​മ്മി​ക്ക​ണ​മെ​ന്ന പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ഇം​ഗി​ത​ത്തി​ൽ ഇം​ഗ്ല​ണ്ടി​ലേ​ക്ക് ന​സ്രേ​ത്ത് അ​ത്ഭു​ത​ക​ര​മാ​യി പ​റി​ച്ചു ന​ട​പ്പെ​ട്ടു എ​ന്ന് വി​ശ്വ​സി​ക്കു​ന്ന പ്ര​ശ​സ്ത ആ​ഗോ​ള മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​ണ് വാ​ത്സിം​ഗ്ഹാം.

വാ​ത്സിം​ഗ്ഹാ​മി​ൽ എ​ത്തി പ്രാ​ർ​ഥി​ക്കു​ന്ന​വ​ർ​ക്ക് ഫ​ല​സി​ദ്ധി​യും മ​റു​പ​ടി​യും ല​ഭി​ക്കു​മെ​ന്നും പ്രി​യ​പു​ത്ര​ന്റെ സാ​ന്നി​ദ്ധ്യം സ​ദാ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും പ​രി​ശു​ദ്ധ അ​മ്മ വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി വാ​ത്സിം​ഗ്ഹാം അ​മ്മ​യു​ടെ മാ​ധ്യ​സ്ഥം വ​ഴി പ്രാ​ർ​ഥി​ച്ചു രോ​ഗ ശാ​ന്തി, സ​ന്താ​ന ല​ബ്ദി അ​ട​ക്കം നി​ര​വ​ധി​യാ​യ ഉ​ദ്ദി​ഷ്‌​ഠ കാ​ര്യ​ങ്ങ​ൾ സാ​ധി​ച്ച​വ​രു​ടെ വി​ശ്വാ​സ ജീ​വി​ത സാ​ക്ഷ്യ​ങ്ങ​ൾ ഏ​റെ​യാ​ണ്.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന തീ​ർ​ഥാ​ത്ഥാ​ട​ന​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ വി​കാ​രി​ജ​ന​റാ​ളും പ്രോ​ട്ടോ സെ​ഞ്ചു​ലോ​സും സ​ഭാ പ​ണ്ഡി​ത​നു​മാ​യ റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് മ​രി​യ​ൻ സ​ന്ദേ​ശം ന​ൽ​കും.

ഫാ. ​ജി​നു മു​ണ്ടു​ന​ട​ക്ക​ലി​ന്‍റെ അ​ജ​പാ​ല​ന നേ​തൃ​ത്വ​ത്തി​ൽ, കേം​ബ്രി​ഡ്ജ് റീ​ജി​യ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ വി​ശ്വാ​സ സ​മൂ​ഹം, തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ടി​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച്‌ അ​ല​ങ്കാ​ര​ങ്ങ​ളും തി​രു​ന്നാ​ൾ ഒ​രു​ക്ക​ങ്ങ​ളും​പൂ​ർ​ത്തി​യാ​ക്കി മാ​തൃ​ഭ​ക്ത ജ​ന​സാ​ഗ​ര​ത്തെ വ​ര​വേ​ൽ​ക്കു​വാ​ൻ സ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണ്.

തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഭ​വ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി​വ​രു​ന്ന കേം​ബ്രി​ഡ്‌​ജ് റീ​ജ​ണ​ൽ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​മാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ എ​ല്ലാ മി​ഷ​നു​ക​ളി​ൽ നി​ന്നും ത​ന്നെ തി​രു​ന്നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​തി​നാ​യി പ്ര​സു​ദേ​ന്തി​മാ​രാ​യി ചേ​രു​വാ​ൻ രൂ​പ​ത അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു. പ്ര​സു​ദേ​ന്തി​മാ​രാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള അ​വ​സ​രം നീ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ട്.

https://forms.office.com/e/5CmTvcW6p7

വാ​ത്സിം​ഗ്ഹാം അ​ധി​കൃ​ത​ർ ന​ല്കി​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും റൂ​ട്ടു മാ​പ്പു​ക​ളും മ​ന​സി​ലാ​ക്കി വോ​ള​ണ്ടി​യേ​ഴ്‌​സ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ട്രാ​ഫി​ക് സൈ​ൻ ബോ​ർ​ഡു​ക​ളും പാ​ലി​ച്ചാ​വ​ണം തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലേ​ക്ക് എ​ത്തേ​ണ്ട​തും തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തും എ​ന്ന് തീ​ർ​ഥാ​ട​ന ക​മ്മി​റ്റി അ​റി​യി​ച്ചു.

തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​ഭ​വ സ​മൃ​ദ്ധ​മാ​യ ചൂ​ടു​ള്ള നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി മ​ല​യാ​ളി കാ​റ്റ​റേ​ഴ്‌​സി​ന്‍റെ സ്റ്റാ​ളു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ട്. ഗ്രൂ​പ്പു​ക​ളാ​യി വ​രു​ന്ന​വ​ർ​ക്ക് മു​ൻ​കൂ​റാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​വാ​ൻ 07869212935, 07720614876 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

മ​രി​യ പ്ര​ഘോ​ഷ​ണ പ്രാ​ർ​ത്ഥ​ന​ക​ൾ ഉ​രു​വി​ട്ട് വാ​ൽ​സി​ങ്ങാം തീ​ർ​ത്ഥാ​ട​ന​ത്തി​നാ​യി ഒ​രു​ങ്ങി 'ഹോ​ളി മൈ​ൽ' ന​ഗ്ന പാ​ദ​രാ​യി ന​ട​ക്കാ​നാ​യി സ്ലി​പ്പ​ർ അ​ഴി​ച്ചു വെ​ക്കു​ന്ന ഇ​ട​മാ​യ 'സ്ലി​പ്പ​ർ ചാ​പ്പ​ൽ' ആ​ണ് ഇ​ന്ന് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം.

രാ​വി​ലെ ഒ​മ്പ​ത​ര​യ്ക്ക് സ​പ്രാ, ആ​രാ​ധ​ന തു​ട​ർ​ന്ന് പ​ത്തേ​കാ​ലി​ന് റ​വ.​ഡോ. ആ​ന്റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് ന​ൽ​കു​ന്ന മ​രി​യ​ൻ സ​ന്ദേ​ശ​വും, പ​തി​നൊ​ന്ന​ര​ക്ക് തി​രു​ന്നാ​ൾ കൊ​ടി​യേ​റ്റ​വും ന​ട​ക്കും. ഇ​ട​വേ​ള​യി​ൽ ഭ​ക്ഷ​ണ​ത്തി​നും, അ​ടി​മ​വെ​ക്ക​ലി​നു​മു​ള്ള സ​മ​യ​മാ​ണ്.

12ന് ​ന​ട​ക്കു​ന്ന പ്ര​സു​ദേ​ന്തി വാ​ഴ്ച​ക്കു ശേ​ഷം, 12.30 നു ​മാ​തൃ​ഭ​ക്തി പ്ര​ഘോ​ഷ​ണ നി​റ​വി​ൽ തീ​ർ​ഥാ​ട​ന പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ഓ​രോ മി​ഷ​നു​ക​ളും ത​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്പേ​സി​ൽ അ​ണി​നി​ര​ന്ന് "പി​ൽ​ഗ്രി​മേ​ജ് സ്പി​രി​ച്വ​ൽ മി​നി​സ്ട്രി' ചൊ​ല്ലി​ത്ത​രു​ന്ന പ്രാ​ർ​ത്ഥ​ന​ക​ളും ഭ​ക്തി​ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ച് ഭ​യ ഭ​ക്തി ബ​ഹു​മാ​ന​ത്തോ​ടെ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്.

ഉ​ച്ച​ക്ക് ഒ​ന്നേ​മു​ക്കാ​ലി​ന് ഗ്രേ​റ്റ് ബ്രി​ട്ട​ൻ കാ​ത്ത​ലി​ക്ക് സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ തി​രു​ന്നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. മു​ന്നേ​മു​ക്കാ​ലി​ന് ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ തീ​ർ​ഥാ​ട​ന തി​രു​ന്നാ​ൾ സ​മാ​പി​ക്കും.

വാ​ത്സിം​ഗ്ഹാം പു​ണ്യ​കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന ഗ്രാ​മ​ത്തി​ന്‍റെ പ​രി​പാ​വ​ന​ത​യും ശാ​ന്ത​ത​യും ഭ​ക്തി​പാ​ര​മ്യ​വും അ​ങ്ങേ​യ​റ്റം കാ​ത്തു​പ​രി​പാ​ലി​ക്കു​വാ​ൻ ഏ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

ഇം​ഗ്ല​ണ്ടി​ലെ സീ​റോ​മ​ല​ബാ​ർ ത​ന​യ​രാ​യ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം കൊ​ണ്ടും മ​രി​യ ഭ​ക്തി​യു​ടെ പ്ര​ഘോ​ഷ​ണ​പ്പൊ​ലി​മ കൊ​ണ്ടും അ​ത്യാ​ഘോ​ഷ​പൂ​ർ​വം ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​മ​ഹാ മ​രി​യ​ൻ സം​ഗ​മം സ​ഭ​യു​ടെ പാ​ശ്ചാ​ത്യ നാ​ടു​ക​ളി​ലെ വ​ള​ർ​ച്ച​യു​ടെ ച​രി​ത്ര​വ​ഴി​യി​ലെ വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ സ​മ​യ​ക്ര​മം താ​ഴെ​പ്പ​റ​യു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

9:30 എ​എം - സ​പ്രാ, ആ​രാ​ധ​ന
10:15 എ​എം - മ​രി​യ​ൻ പ്ര​ഭാ​ഷ​ണം - റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് (പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ്‌)
11 എ​എം -കൊ​ടി​യേ​റ്റ്
12 പി​എം - പ്ര​സു​ദേ​ന്തി വാ​ഴി​യ്ക്ക​ൽ .
12:30 പി​എം - ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.
13:45 പി​എം - ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബ്ബാ​ന- മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
15:45 പി​എം - ന​ന്ദി പ്ര​കാ​ശ​നം

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​താം​ഗ​ങ്ങ​ൾ ഏ​വ​രെ​യും മാ​തൃ​സ​ന്നി​ധി​യി​ലേ​ക്ക് സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്നു.

ര​ജി​സ്ട്രേ​ഷ​ൻ: https://forms.office.com/e/5CmTvcW6p7

കൂ​ടു​ത​ൽ: അ​ജു - 07869212935, ഐ​എ​ഫ്സി -07720614876.

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ലാ​സം: Catholic National Shrine of Our Lady Walshingham, Houghton, St. Giles, Norfolk,NR22 6AL.

Tags : Walsingham Pilgrimage SyroMalabar Eparchy Warm Welcome

Recent News

Corehub Up