x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ർ​ഡ ത​ടാ​ക​ക്ക​ര​യി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു; വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​ത്തോ​ടെ ഒ​ഴി​ഞ്ഞോ​ടു​ന്നു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: August 12, 2026 07:17 AM IST | Updated: August 12, 2026 07:17 AM IST

ഗാ​ർ​ഡ ത​ടാ​ക​ത്തി​ന്‍റെ  പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് കാ​ട്ടു​തീ

റോം: ​ഇ​റ്റ​ലി​യി​ലെ പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഗാ​ർ​ഡ ത​ടാ​ക​ത്തി​ന്‍റെ  പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് വ​ൻ കാ​ട്ടു​തീ പ​ട​ർ​ന്നു ​പി​ടി​ക്കു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ഴി​പ്പി​ച്ചു. ടി​ഗ്നാ​ലെ  മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഒ​ൽ​സാ​നോ മേ​ഖ​ല​യി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്താ​ണ് വെ​ള്ളിയാഴ്ച രാ​ത്രി​യോ​ടെ അ​തി​ശ​ക്ത​മാ​യ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

രാ​ത്രി 9:45 ഓ​ടെ ആ​രം​ഭി​ച്ച കാ​ട്ടു​തീ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വ​ലി​യ രീ​തി​യി​ൽ പ​ട​രു​ക​യാ​യി​രു​ന്നു. ത​ടാ​ക​ക്ക​ര​യി​ലെ മ​ല​നി​ര​ക​ളി​ൽ നി​ന്ന് മീ​റ്റ​റു​ക​ളോ​ളം ഉ​യ​ർ​ന്ന ജ്വാ​ല​ക​ളും ക​ട്ടി​യു​ള്ള പു​ക​യും കി​ലോ​മീ​റ്റ​റു​ക​ളോ​ളം അ​ക​ലെ നി​ന്ന് കാ​ണാ​മാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

200ല​ധി​കം ആ​ളു​ക​ളെ പ്രദേശത്ത് നിന്ന് അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ച്ചു. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ഫ്ലാ​റ്റു​ക​ളി​ൽ നി​ന്നും വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ 200ല​ധി​കം ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു കഴിഞ്ഞു. പ​ല​രും അ​വ​ധി​ക്കാ​ലം അ​വ​സാ​നി​പ്പി​ച്ച് കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങി.

മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റ് തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് വ​ൻ വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഫ​യ​ർ​ഫോ​ഴ്സും സി​വി​ൽ പ്രൊ​ട്ട​ക്ഷ​ൻ ടീ​മു​ക​ളും ഫ​യ​ർ ഫൈ​റ്റിം​ഗ് വി​മാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

ക​ടു​ത്ത ചൂ​ടും വ​ര​ൾ​ച്ച​യും

ഇ​റ്റ​ലി​യി​ൽ തു​ട​രു​ന്ന ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​വും വ​ര​ൾ​ച്ച​യു​മാ​ണ് കാ​ട്ടു​തീ പ​ട​രാ​ൻ പ്ര​ധാ​ന കാ​ര​ണം. രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ള​മേ​റി​യ പോ  ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി കു​റ​യു​ക​യും ലാ​ഗോ മാ​ജി​യോ​റെ ത​ടാ​കം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന ജ​ല​നി​ര​പ്പി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ഗ​സ്റ്റ് പ​കു​തി വ​രെ ക​ടു​ത്ത ചൂ​ട് തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Tags : Wildfire rages Garda Lake Deepika DeepikaNewspaper

Recent News

Corehub Up