ഏയ്ഞ്ചൽ ജെറോം
ലണ്ടൻ: മലയാളി യുവതി യുകെയിൽ ഹൃദയഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ട ചാന്തുകാവ് സ്വദേശി ഏയ്ഞ്ചൽ ജെറോം (28) ആണ് മരിച്ചത്.
ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായിരുന്നു. ഭർത്താവ്: ജെറോം ജെറി. ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.
ഏയ്ഞ്ചലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. സംസ്കാരം പിന്നീട്.
Tags : Angel Jerome UK ObitNews