x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​യു​ഗം വാ​യ​ന​വേ​ദി അ​ക്ഷ​ര​സ​ദ​സി​ന് ദ​മാ​മി​ൽ തു​ട​ക്കം

വെബ്ഡെസ്ക്
Published: July 27, 2026 01:28 PM IST | Updated: July 27, 2026 01:28 PM IST

പരിപാടിയിൽ നിന്ന്

ദ​മാം: സാ​ഹി​ത്യ​സ്നേ​ഹി​ക​ൾ​ക്ക് വാ​യ​ന​യു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന ന​വ​യു​ഗം വാ​യ​ന​വേ​ദി​യു​ടെ "അ​ക്ഷ​ര​സ​ദ​സ് എ​ന്ന പ്ര​തി​മാ​സ സം​വാ​ദ പ​രി​പാ​ടി​യ്ക്ക് ദ​മാ​മി​ൽ തു​ട​ക്ക​മാ​യി. ദ​മാം ന​വ​യു​ഗം ഓ​ഫി​സ് ഹാ​ളി​ൽ അ​ര​ങ്ങേ​റി​യ അ​ക്ഷ​ര​സ​ദ​സ്, ന​വ​യു​ഗ​ത്തി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് ഉ​ണ്ണി​പൂ​ച്ച​ടി​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​യ​ന​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ അധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​ക്ക് സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ക്ഷ​ര​സ​ദ​സി​ൽ പ്ര​ശ​സ്ത​മാ​യ ആ​റു പു​സ്ത​ക​ങ്ങ​ളു​ടെ വാ​യ​നാ​നു​ഭ​വം അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.

എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ "നി​ന്‍റെ ഓ​ർ​മ​യ്ക്ക്' എ​ന്ന പു​സ്ത​കം പ്രി​ജി കൊ​ല്ല​വും "ര​ണ്ടാ​മൂ​ഴം' എ​ന്ന പു​സ്ത​കം ഫൈ​സ​ലും നി​ത്യ ചൈ​ത​ന്യ​യ​തി​യു​ടെ "സ്നേ​ഹ സ്പ​ർ​ശം' എ​ന്ന പു​സ്ത​കം സ​ജീ​ഷ് പ​ട്ടാ​ഴി​യും ബ്രാം ​സ്റ്റോ​ക്ക​ർ എ​ഴു​തി​യ "ഡ്രാ​ക്കു​ള' എ​ന്ന പു​സ്ത​കം സു​ധീ​ഷും അ​ഖി​ൽ പി. ​ധ​ർ​മ​ജ​ന്‍റെ "റാം C/O ​ആ​ന​ന്ദി' എ​ന്ന പു​സ്ത​കം ബി​നു കു​ഞ്ഞു​വും വി​ക്‌​ട​ർ ഹ്യൂ​ഗോ​യു​ടെ "പാ​വ​ങ്ങ​ൾ ' എ​ന്ന പു​സ്ത​കം ബെ​ൻ​സി മോ​ഹ​നും വി​ശ​ക​ല​നം ചെ​യ്തു അ​വ​ത​രി​പ്പി​ച്ചു.

പ്ര​ണ​യ​വും വി​ര​ഹ​വും ഭ​യ​വും ബൗ​ധി​ക​വു​മാ​യ വി​കാ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന ഈ ​വ്യ​ത്യ​സ്ത പു​സ്ത​ക​ങ്ങ​ളു​ടെ വാ​യ​നാ​നു​ഭ​വം സം​വാ​ദ​ത്തി​ന്‍റെ പു​തി​യ വ​ഴി​ക​ളാ​ണ് അ​ക്ഷ​ര സ​ദ​സി​ന് ന​ൽ​കി​യ​ത്. പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം വ​ള​രെ ആ​വേ​ശ​ത്തോ​ടെ ആ​ദ്യാ​വ​സാ​നം വ​രെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്ത​ത് സ​ദ​സി​നെ കൂ​ടു​ത​ൽ ആ​വേ​ശ​ഭ​രി​ത​മാ​ക്കി.

വാ​യ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ പ​റ്റി ഹു​സൈ​ൻ നി​ല​മേ​ൽ ചെ​റു​വി​വ​ര​ണം ന​ട​ത്തി. ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.എ. വാ​ഹി​ദ്, കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ ഷാ​ജി മ​തി​ല​കം, സാ​ജ​ൻ ക​ണി​യാ​പു​രം, ഹു​സൈ​ൻ, ലാ​ലു ദി​വാ​ക​ര​ൻ, ശ​ര​ണ്യ ഷി​ബു, ദീ​പാ സു​ധീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു സം​സാ​രി​ച്ചു.

പ​രി​പാ​ടി​ക്ക് ന​വ​യു​ഗം വാ​യ​ന​വേ​ദി ലൈ​ബ്ര​റേ​റി​യ​ൻ ഷ​ജീ​ർ ന​ന്ദി പ​റ​ഞ്ഞു. മു​ട​ക്ക​മി​ല്ലാ​തെ എ​ല്ലാ മാ​സ​വും ന​ട​ക്കു​ന്ന അ​ക്ഷ​ര​സ​ദ​സിന്‍റെ അ​ടു​ത്ത മാ​സ​ത്തെ പ​രി​പാ​ടി, ഓ​ഗ​സ്റ്റ് 20ന് അ​ര​ങ്ങേ​റു​മെ​ന്നു വാ​യ​ന​വേ​ദി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : Navayugam Aksharasadas Dammam

Recent News

Corehub Up