'ഓണം ഓർമ്മയിലോണം' പോസ്റ്റർ
ഡബ്ലിൻ: നാടൻ പാട്ടിന്‍റെ ശീലുകളുമായി മറ്റൊരു വേറിട്ട ഓണപ്പാട്ട് "ഓണം ഓർമ്മയിലോണം' യുട്യൂബിൽ റിലീസ് ചെയ്‌തു. ഓഗസ്റ്റ് എട്ടിന് ടിഐഎ അയർലൻഡ് ഓണാഘോഷപരിപാടിയിൽ ഈ പാട്ട് ആദ്യമായി അവതരിപ്പിക്കും.
അനിൽഫോട്ടോസ് ആൻഡ് മ്യൂസികിന്‍റെ പന്ത്രണ്ടാമത്തെ ഈ ആൽബത്തിലൂടെ അന്യം നിന്ന് പോകുന്ന പഴമയുടെ ഓണവും ‘ഓണമില്ലാക്കാലത്തേക്കുറിച്ചോർക്കാൻ പോലും വയ്യേ’ എന്ന ഗൃഹാതുരത്വം ഉണർത്തുന്ന ഈരടികൾ മുദ്രകളിലൂടെ അവതരിപ്പിക്കുന്ന കലാമണ്ഡലം ഉണ്ണികൃഷ്ണൻ അശോക് എന്ന അതുല്ല്യ പ്രതിഭയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
കെ.ആർ. അനിൽകുമാറിന്‍റെ രചനയിൽ പിറന്ന ഗാനം ചിട്ടപ്പെടുത്തി മനോഹരമായി ആലപിച്ചിരിക്കുന്നത് നാടൻ പാട്ട് കലാകാരനായ ഷൈൻ വെങ്കിടങ്ങ് ആണ്.
ഗ്രാമീണ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന ആൽബത്തിന്‍റെ സംവിധാനം കെ.പി. പ്രസാദും കാമറയും എഡിറ്റിംഗും ജയകൃഷ്ണൻ റെഡ് മൂവീസും ആർട്ട് ആൻഡ് മേയ്ക്കപ്പ് അജിത് പുതുപ്പള്ളിയും കാമറ അസോസിയേറ്റ് പ്രീതീഷ് നട്ടാശേരിയുമാണ് നിർവഹിച്ചിരിക്കുന്നത്.
"ഓണം ഓർമ്മയിലോണം' ആൽബം കാണാം
Tags : Onam Ireland Deepika DeepikaNewspaper BreakingNews NewsUpdate