x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റീ​ഫ​ൻ​സ് ക​പ്പ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹൗ​സ് ഖാ​സ് ക​ത്തീ​ഡ്ര​ൽ ചാ​മ്പ്യ​ന്മാ​ർ

ഷിബി പോൾ
Published: August 12, 2026 07:48 AM IST | Updated: August 12, 2026 07:48 AM IST

സെന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്

ന്യൂ​ഡ​ൽ​ഹി: സെന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ലെ എം​ജി​ഒ​സി​എ​സ്എം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ സ്റ്റീ​ഫ​ൻ​സ് ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഹൗ​സ് ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ചാ​മ്പ്യ​ന്മാ​രാ​യി.

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ലെ ക്വീ​ൻ​സ് ഗ്ലോ​ബ​ൽ ഇ​ന്‍റർ​നാ​ഷ​ന​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ വി​വി​ധ ഓ​ർ​ത്ത​ഡോ​ക്സ്, മാ​ർ​ത്തോ​മ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള 10 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.ആ​റ് എ ​സൈ​ഡ് ഫോ​ർ​മാ​റ്റി​ൽ ലീ​ഗ് കം ​നോ​ക്കൗ​ട്ട് രീ​തി​യി​ലാ​യി​രു​ന്നു മ​ത്സ​രം.

ചാ​മ്പ്യ​ന്മാ​ർ​ക്ക് 10,001 ഡേളർ സ​മ്മാ​ന​ത്തു​ക​യും ട്രോ​ഫി​യും ല​ഭി​ച്ചു. ആ​തി​ഥേ​യ​രാ​യ സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ റ​ണ്ണേ​ഴ്സ് അ​പ്പാ​യി. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 7,001 ഡോളർ സ​മ്മാ​ന​ത്തു​ക ല​ഭി​ച്ചു. മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ജ​ന​ക്പു​രി മൂ​ന്നാം സ്ഥാ​നം നേ​ടി.

ഹൗ​സ് ഖാ​സ് സെ​ന്‍റ് മേ​രീ​സ് ടീ​മി​ലെ ആ​ബേ​ൽ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യും ഇ​വാ​ൻ സാ​മു​വ​ൽ മി​ക​ച്ച താ​ര​മാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​നി​ലെ ജോ​യ​ൽ നൈ​നാ​ൻ ടോ​പ് സ്കോ​റ​റാ​യി.

മാ​ർ ദി​മെ​ത്രി​യോ​സ് ഡ​യാ​ലി​സി​സ് പ്രോ​ജ​ക്ടി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ച​ത്. ന്ധ​ഘ​ലേ’െ ജ​ഹ​മ്യ ംശ​വേ ജൗൃുീ​ലെ മി​റ ങ​മ​സ​ല മി ​കാു​മ​രേ’ എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു മ​ത്സ​രം. കാ​യി​ക മ​ത്സ​ര​ത്തി​നൊ​പ്പം സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും സാ​മൂ​ഹി​ക സേ​വ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വേ​ദി​യാ​യി ടൂ​ർ​ണ​മെ​ന്‍റ് മാ​റി.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് രാ​വി​ലെ 10ന് ​ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഫാ. ​ആ​രോ​ൺ ജോ​ഷു​വാ ജോ​ൺ, സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, ട്ര​സ്റ്റി സാ​ബു അ​ബ്ര​ഹാം, സെ​ക്ര​ട്ട​റി സി. ​ഐ. ഐ​പ്പ്, മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Stephen's Cup Khas Cathedral Deepika DeepikaNewspaper

Recent News

Corehub Up