x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​യു​ഗം സി​ഹാ​ത് യൂ​ണി​റ്റ് നോ​ർ​ക്ക - പ്ര​വാ​സി ക്ഷേ​മ​നി​ധി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: July 25, 2026 11:06 AM IST | Updated: July 25, 2026 11:06 AM IST

നോ​ർ​ക്ക കാ​ർ​ഡ് വി​ത​ര​ണം ചെയ്യുന്നു

ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ദെ​ല്ല മേ​ഖ​ല സി​ഹാ​ത് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ർ​ക്ക - പ്ര​വാ​സി ക്ഷേ​മ​നി​ധി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജാ​വേ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സി​ഹാ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ത്വ പ്ര​ചാ​ര​ണ​വും നോ​ർ​ക്ക കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു.

 

K-Rail Survey

ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നോ​ർ​ക്ക കാ​ർ​ഡ് വി​ത​ര​ണം ദെ​ല്ല മേ​ഖ​ല സെ​ക്ര​ട്ട​റി നി​സാം കൊ​ല്ലം, പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ർ, സി​ഹാ​ത് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജാ​വേ​ദ്, സെ​ക്ര​ട്ട​റി ജ​യേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും മേ​ഖ​ല ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഹു​സൈ​ൻ നി​ല​മേ​ൽ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : Navayugam NORKA PravasiKshemanidhi Dammam

Recent News

Corehub Up