Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Padayappa

പടയപ്പയുടെ പടപ്പുറപ്പാടില്‍ വിറച്ച് മൂന്നാര്‍

മൂ​​​ന്നാ​​​ര്‍: തോ​​​ട്ടം മേ​​​ഖ​​​ല​​​യി​​​ല്‍ ജ​​​ന​​​ങ്ങ​​​ളു​​​ടെ സ്വൈ​​ര​​ജീ​​​വി​​​ത​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​യി മാ​​​റു​​​ക​​​യാ​​​ണ് പ​​​ട​​​യ​​​പ്പ​​​യെ​​​ന്ന കാ​​​ട്ടു​​​കൊ​​​മ്പ​​​ന്‍. നേ​​​ര​​​ത്തേ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ​​​ട​​​യ​​​പ്പ ആ​​​ക്ര​​​മ​​​ണ സ്വ​​​ഭാ​​​വം കാ​​​ണി​​​ച്ചി​​​രു​​​ന്നി​​​ല്ല. അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് സ​​​ഞ്ചാ​​​രി​​​ക​​​ള്‍ക്കും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കും വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ക്കു​​മെ​​​തി​​​രേ പ​​​ട​​​യ​​​പ്പ​​​യു​​​ടെ പ​​​ട​​​പ്പു​​​റ​​​പ്പാ​​​ട്.

മ​​​ദ​​​പ്പാ​​​ട് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍ന്നു ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും നാ​​​ളു​​​ക​​​ളാ​​​യി വ​​​നം വ​​​കു​​​പ്പി​​ന്‍റെ നീ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഈ ​​​കാ​​​ട്ടു​​​കൊ​​​മ്പ​​​ന്‍. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ക​​​ട​​​ലാ​​​ര്‍ എ​​​സ്റ്റേ​​​റ്റ് വെ​​​സ്റ്റ് ഡി​​​വി​​​ഷ​​​നി​​​ല്‍ ക​​​റു​​​പ്പു​​​സ്വാ​​​മി​​​യു​​​ടെ ഓ​​​ട്ടോ ത​​​ക​​​ര്‍ത്തു. ഇ​​​ദ്ദേ​​​ഹം ഭാ​​​ഗ്യ​​​ത്തി​​​ന് ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ട്ടി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഓ​​​ട്ടോ പൂ​​​ര്‍ണ​​​മാ​​​യും ത​​​ക​​​ര്‍ന്നു.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി മ​​​റ​​​യൂ​​​ര്‍-​​​മൂ​​​ന്നാ​​​ര്‍ റോ​​​ഡി​​​ല്‍ എ​​​ട്ടാം​​​മൈ​​​ലി​​​ല്‍ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ ബ​​​സി​​​ന്‍റെ​​​യും കാ​​​റി​​​ന്‍റെ​​​യും ചി​​​ല്ലു​​​ക​​​ള്‍ പ​​​ട​​​യ​​​പ്പ ത​​​ക​​​ര്‍ത്തി​​​രു​​​ന്നു. യാ​​​ത്ര​​​ക്കാ​​​ര്‍ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക് ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.​ ഈ​​​രാ​​​റ്റു​​​പേ​​​ട്ട സ്വ​​​ദേ​​​ശി​​​ക​​​ള്‍ സ​​​ഞ്ച​​​രി​​​ച്ച കാ​​​റാ​​​ണ് ത​​​ക​​​ര്‍ത്ത​​​ത്. മ​​​റ​​​യൂ​​​രി​​​ല്‍ നി​​​ന്നു മൂ​​​ന്നാ​​​റി​​​ലേ​​​ക്ക് പോ​​​യ ബ​​​സി​​​നു​​​നേ​​​രേ​​​യാ​​​യി​​​രു​​​ന്നു അ​​​ടു​​​ത്ത​ ആ​​​ക്ര​​​മ​​​ണം. ബ​​​സി​​​ന്‍റെ ചി​​​ല്ലു​​​ക​​​ള്‍ ത​​​ക​​​ര്‍ത്ത ശേ​​​ഷം ഇ​​​തി​​​നു സ​​​മീ​​​പം നി​​​ല​​​യു​​​റ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ഏ​​​താ​​​നും ദി​​​വ​​​സം മു​​​മ്പ് പ​​​ട​​​യ​​​പ്പ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍നി​​​ന്ന് ഈ​​​രാ​​​ട്ടു​​​പേ​​​ട്ട സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ടു പേ​​​ര്‍ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്കാ​​​ണ് ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

►സ്വ​​​ഭാ​​​വ​​​മാ​​​റ്റം മൂ​​​ന്നു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ◄

മ​​​നു​​​ഷ്യ​​​രെ ആ​​​ക്ര​​​മി​​​ക്കാ​​​ത്ത കാ​​​ട്ടാ​​​ന​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ ജ​​​ന​​​ങ്ങ​​​ള്‍ ക​​​ണ്ടി​​​രു​​​ന്ന പ​​​ട​​​യ​​​പ്പ​​​യു​​​ടെ ആ​​​ക്ര​​​ണ​​​ത്തി​​​ല്‍ എ​​​ണ്ണ​​​മ​​​റ്റ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കാ​​​ണ് കേ​​​ടു​​​പാ​​​ടു​​​ക​​​ള്‍ സം​​​ഭ​​​വി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ നാ​​​ല്‍പ​​​തോ​​​ളം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കു​​നേ​​​രേ പ​​​ട​​​യ​​​പ്പ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. ബൈ​​​ക്ക്, കാ​​​ര്‍, ജീ​​​പ്പ്. ഓ​​​ട്ടോ, ബ​​​സ് തു​​​ട​​​ങ്ങി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ഇ​​​തി​​​ല്‍ ഉ​​​ള്‍പ്പെ​​​ടും. നി​​​ര്‍ത്തി​​​യി​​​ട്ടി​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​യാ​​​ണ് ആ​​​ദ്യം ആ​​​ക്ര​​​മി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് സ​​​ഞ്ചാ​​​രി​​​ക​​​ളു​​​മാ​​​യി യാ​​​ത്ര ചെ​​​യ്യു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​യും ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി.

മൂ​​​ന്നാ​​​ര്‍ ഉ​​​ദു​​​മ​​​ല്‍പേ​​​ട്ട അ​​​ന്ത​​​ര്‍ സം​​​സ്ഥാ​​​ന പാ​​​ത​​​യി​​​ല്‍ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. ഈ ​​​പാ​​​ത​​​യി​​​ലൂ​​​ടെ സ​​​ര്‍വീ​​​സ് ന​​​ട​​​ത്തു​​​ന്ന കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സ് മു​​​ത​​​ല്‍ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ള്‍ എ​​​ത്തു​​​ന്ന ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ള്‍ വ​​​രെ പ​​​ട​​​യ​​​പ്പ​​​യു​​​ടെ മു​​​മ്പി​​​ല്‍ പെ​​​ട്ടി​​​ട്ടു​​​ണ്ട്.
ആ​​​ക്ര​​​മ​​​ണം 60ഓ​​​ളം ക​​​ട​​​ക​​​ള്‍ക്കുനേരേ

മാ​​​ട്ടു​​​പ്പെ​​​ട്ടി, എ​​​ക്കോ പോ​​​യി​​​ന്‍റ്, രാ​​​ജ​​​മ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ടെ ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര്‍ പ​​​ട​​​യ​​​പ്പ​​​യു​​​ടെ മു​​​മ്പി​​​ല്‍ നി​​​സ​​​ഹാ​​​യ​​​രാ​​​ണ്. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ അ​​റു​​പ​​തോ​​​ളം ക​​​ട​​​ക​​​ളാ​​​ണ് പ​​​ല​​​പ്പോ​​​ഴാ​​​യി പ​​​ട​​​യ​​​പ്പ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ടി​​​ട്ടി​​​ള്ള​​​ത്. ക​​​ട​​​ക​​​ളി​​​ല്‍ വി​​​ല്‍പ​​​ന​​​യ്ക്കാ​​​യി സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന ഭ​​​ക്ഷ​​​ണ വ​​​സ്തു​​​ക്ക​​​ള്‍ അ​​​ക​​​ത്താ​​​ക്കാ​​​നാ​​​ണ് ക​​​ട​​​ക​​​ള്‍ ത​​​ക​​​ര്‍ക്കു​​​ന്ന​​​ത്. ഇ​​​തു കൂ​​​ടാ​​​തെ അ​​​ടു​​​ത്തി​​​ടെ റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ള്‍ ത​​​ക​​​ര്‍ക്കു​​​ന്ന​​​തും പ​​​തി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സ​​​മീ​​​പ​​​കാ​​​ല​​​ത്താ​​​യി ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​ണ് ലോ​​​ക്കാ​​​ടി​​​ലെ റേ​​​ഷ​​​ന്‍ ക​​​ട പ​​​ട​​​യ​​​പ്പ ത​​​ക​​​ര്‍ത്ത​​​ത്. ക​​​ട​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന അ​​​രി​​​ച്ചാ​​​ക്കു​​​ക​​​ള്‍ എ​​​ല്ലാം പു​​​റ​​​ത്ത് വ​​​ലി​​​ച്ചി​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തോ​​​ടെ പ​​​ല​​​പ്പോ​​​ഴും വ്യാ​​​പാ​​​രി​​​ക​​​ള്‍ക്കു വ​​​ലി​​​യ ന​​​ഷ്ട​​​മാ​​​ണ് ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നാ​​​റി​​​ല്‍ എ​​​ത്തു​​​ന്ന സ​​​ഞ്ചാ​​​രി​​​ക​​​ള്‍ക്കാ​​​യി ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ക​​​ട​​​ക​​​ളാ​​​ണ് പ​​​ല​​​പ്പോ​​​ഴും ത​​​ക​​​ര്‍ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. നി​​​ര​​​വ​​​ധി ത​​​വ​​​ണ ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ടി​​​ട്ടു​​​ള്ള ചൊ​​​ക്ക​​​നാ​​​ട് എ​​​സ്റ്റേ​​​റ്റ് സ്വ​​​ദേ​​​ശി​​​യാ​​​യ പു​​​ണ്യ​​​വേ​​​ലി​​​ന്‍റെ ക​​​ട​​​യും പ​​​ട​​​യ​​​പ്പ ത​​​ക​​​ര്‍ത്ത​​​ത് അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ്.

►സ​​​ഞ്ചാ​​​രി​​​യാ​​​യ കാ​​​ട്ടു​​​കൊ​​​മ്പ​​​ന്‍◄

പ​​​ട​​​യ​​​പ്പ​​​യു​​​ടെ സ​​​ഞ്ചാ​​​ര പ​​​ഥ​​​ങ്ങ​​​ള്‍ നി​​​രീ​​​ക്ഷി​​​ക്കാ​​​നും ജ​​​ന​​​ങ്ങ​​​ള്‍ക്കു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍കാ​​​നും വ​​​നം വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ര​​​ണ്ടു റാ​​​പ്പി​​​ഡ് റെ​​​സ്‌​​​പോ​​​ണ്‍സ് ടീ​​​മു​​​ക​​​ളാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. എ​​​ന്നാ​​​ല്‍ ഈ ​​​ടീ​​​മു​​​ക​​​ളെ ഏ​​​റ്റ​​​വും അ​​​ധി​​​കം വ​​​ല​​​യ്ക്കു​​​ന്ന കാ​​​ര്യം ഓ​​​രോ ദി​​​വ​​​സ​​​വും പ​​​ട​​​യ​​​പ്പ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​ത് മു​​​പ്പ​​​തു മു​​​ത​​​ല്‍ അ​​​റു​​​പ​​​തു വ​​​രെ കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ്. മാ​​​ട്ടു​​​പ്പെ​​​ട്ടി​​​യി​​​ല്‍ പ​​​ട​​​യ​​​പ്പ​​​യെ രാ​​​ത്രി​​​യി​​​ല്‍ ക​​​ണ്ടാ​​​ല്‍ അ​​​ടു​​​ത്ത ദി​​​വ​​​സം കാ​​​ണു​​​ന്ന​​​ത് ത​​​ല​​​യാ​​​ര്‍ ക​​​ടു​​​കു​​​മു​​​ടി​​​യി​​​ലാ​​​ണ്. മാ​​​ട്ടു​​​പ്പെ​​​ട്ടി​​​യി​​​ല്‍നി​​​ന്നു റോ​​​ഡു​​​മാ​​​ര്‍ഗം 45 കി​​​ലോ​​​മീ​​​റ്റ​​​ര്‍ സ​​​ഞ്ച​​​രി​​​ച്ചു​​​വേ​​​ണം ഇ​​​ത്ര​​​യും ദൂ​​​രം എ​​​ത്താ​​​ന്‍. ന​​​ട​​​ത്തം വ​​​ന​​​ത്തി​​​നു​​​ള്ളി​​​ലൂ​​​ടെ ആ​​​യ​​​തി​​​നാ​​​ല്‍ നി​​​രീ​​​ക്ഷ​​​ണ സം​​​ഘ​​​ത്തി​​​ന് പ​​​ല​​​പ്പോ​​​ഴും പി​​​ന്തു​​​ട​​​രാ​​​നാ​​​കു​​​ന്നി​​​ല്ല.

ആ​​​ന എ​​​ത്തു​​​ന്ന ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍കി​​​ കാ​​​ടു​​​ക​​​യ​​​റ്റു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ആ​​​ര്‍ആ​​​ര്‍ടി സം​​​ഘ​​​ങ്ങ​​​ള്‍ നീ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നത്. എ​​​ന്നാ​​​ല്‍ നി​​​രീ​​​ക്ഷ​​​ണ സം​​​ഘ​​​ത്തി​​​നും പി​​​ടികൊ​​​ടു​​​ക്കാ​​​തെ ആ​​​ന റോ​​​ഡി​​​ലി​​​റ​​​ങ്ങി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് മു​​​തി​​​രു​​​ന്ന​​​ത് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള ജ​​​ന​​​ങ്ങ​​​ള്‍ക്ക് വ​​​ലി​​​യ ഭീ​​​തി​​​യാ​​​ണ് സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. പ​​​ട​​​യ​​​പ്പ​​​യു​​​ടെ പ​​​രാ​​​ക്ര​​​മ​​​ങ്ങ​​​ള്‍ ഏ​​​റി​​​യ​​​യോ​​​ടെ ക​​​ഴി​​​ഞ്ഞ മാ​​​ര്‍ച്ച് മു​​​ത​​​ല്‍ ഹൈ​​​റേ​​​ഞ്ച് സ​​​ര്‍ക്കി​​​ള്‍ ചീ​​​ഫ് ക​​​ണ്‍സ​​​ര്‍വേ​​​റ്റ​​​ര്‍ ഓ​​​ഫ് ഫോ​​​റ​​​സ്റ്റ് ആ​​​ര്‍.​​​എ​​​ന്‍. അ​​​രു​​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ആ​​​ന​​​യെ നിരീ​​​ക്ഷി​​​ച്ചു വ​​​ന്നി​​​രു​​​ന്ന​​​ത്.

ഏ​​​തു സ​​​മ​​​യ​​​ത്തും ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​കാ​​​ന്‍ ഇ​​​ട​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ക​​​രു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​കു​​​ക​​​യാ​​​ണ്. പ​​​ട​​​യ​​​പ്പ നി​​​ര​​​ന്ത​​​രം എ​​​ത്തു​​​ന്ന മൂ​​​ന്നാ​​​ര്‍ ഉ​​​ദു​​​മ​​​ല്‍ പേ​​​ട്ട അ​​ന്ത​​​ര്‍ സം​​​സ്ഥാ​​​ന പാ​​​ത​​​യി​​​ല്‍ വ​​​നം വ​​​കു​​​പ്പി​​ന്‍റെ രാ​​​ത്രി കാ​​​ല പ​​​ട്രോ​​​ളിം​​​ഗ് ശ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഉ​​​യ​​​ര്‍ന്നി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ല്‍ ആ​​​ളു​​​ക​​​ളെ ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​കാ​​​ത്ത പ​​​ട​​​യ​​​പ്പ​​​യെ നാ​​​ടു​​​ക​​​ട​​​ത്ത​​​രു​​​തെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​യി ഏ​​​താ​​​നും​​​പേ​​​ര്‍ നേ​​​ര​​​ത്തേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up