തൃശൂർ: മന്ത്രി ഒ.ജെ. ജനീഷിനെതിരെ ഡിവൈഎഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് തൃശൂർ നിയോജകമണ്ഡലം കോണ്ഗ്രസ് കമ്മിറ്റി നടത്തിയ പ്രകടനം അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ് തു.
തൃശൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി, നേതാക്കളായ ഐ.പി. പോൾ, കെ.കെ. ബാബു, സിജോ കടവിൽ, ബൈജു വർഗീസ്, വില്ലി ജിജോ, കരോളി ജോഷ്വാ, ജോയ് ബാസ്റ്റിൻ ചാക്കോള, കെ. സുമേഷ്, വിബിതാ വാസു, മിഥുൻ മോഹൻ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ 26 ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
വടക്കാഞ്ചേരി: മന്ത്രി ഒ .ജെ. ജനീഷിനെ ആക്രമിച്ച കിരാത നടപടിയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.ജി. ജയദീപ് അധ്യക്ഷത വഹിച്ചു. എൻ.ആർ. സതീശൻ, ഷാഹിതാ റഹ്മാൻ, പി.ജെ. രാജു, പി.എൻ. വെവശാഖ്, എസ്എഎ ആസാദ്, ഒ. ശ്രീകൃഷ്ണൻ , ടി.പി. ഗിരീശൻ, ജയ്സൺ മാത്യു, ജയൻ മംഗലം, മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിച്ചു.
എരുമപ്പെട്ടി: ഒ.ജെ ജനീഷ് ഉൾപ്പടെയുളള മന്ത്രിമാരെ വാഹനം തടഞ്ഞ് ആക്രമിക്കുകയും കോൺഗ്രസ് ഓഫീസുകൾ തകർക്കുകയും ചെയ്ത ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകരുടെ ഗുണ്ടാ നടപടിക്കെതിരെ കോൺഗ്രസ് എരുമപ്പെട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പാർട്ടി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കടങ്ങോ ട് റോഡ് സെന്ററിൽ സമാപിച്ചു.
തുടർന്നുനടന്ന പ്രതിഷേധയോഗം യുഡിഎഫ് കുന്നംകുളം നിയോജകമണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ് അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി പി.എസ്. സുനീഷ്, എൻ.കെ. കബീർ, കെ.ആർ. രാധിക, ടി.എൻ. നമ്പീശൻ, അജു നെല്ലുവായ്, എം.സി. ഐജു, എ.യു. മനാഫ്, സുന്ദരൻ ചിറ്റണ്ട, ഫ്രിജോ വടക്കൂട്ട്, നജീബ് കൊമ്പത്തേയിൽ, അമൃത ഷിജു തുടങ്ങിയവർ നേതൃത്വം നൽകി.