x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ൽചെ​യ​റി​ൽനി​ന്ന് ഡോ.​ ആ​തി​ര സു​ഗ​ത​ൻ ഐഎഫ്എസിലേക്ക്

വെബ്ഡെസ്ക്
Published: November 30, 2026 12:26 AM IST | Updated: November 30, 2026 12:26 AM IST

ഇ​​​ന്ത്യ​​​ൻ ഫോ​​​റി​​​ൻ സ​​​ർ​​​വീ​​​സ് ല​​​ഭി​​​ച്ച ഡോ. ​​​ആ​​​തി​​​ര സു​​​ഗ​​​ത​​​ൻ അ​​​ധ്യാ​​​പ​​​ക​​​ൻ ഡോ. ​​​ജോ​​​ബി​​​ൻ എ​​​സ് കൊ​​​ട്ടാ​​​ര​​​ത്തി​​​നൊ​​​പ്പം അ​​​ക്കാ​​​ദ​​​മി​​​യി​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ൽചെ​​​യ​​​റി​​​ൽനി​​​ന്ന് ആ​​​ദ്യമ​​​ല​​​യാ​​​ളി​​​യാ​​​യി ഡോ.​​​ ആ​​​തി​​​ര സു​​​ഗ​​​ത​​​ൻ ഇ​​​ന്ത്യ​​​ൻ ഫോ​​​റി​​​ൻ സ​​​ർ​​​വീ​​​സി​​​ലേ​​​ക്ക്. ഈ ​​​വ​​​ർ​​​ഷ​​​ത്തെ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ 483-ാം റാ​​​ങ്ക് നേ​​​ടി​​​യ ഡോ. ​​​ആ​​​തി​​​ര​​​യ്ക്ക് ഐ​​​എ​​​ഫ്എ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​നു​​​ള്ള ക​​​ത്ത് കേ​​​ന്ദ്ര പേ​​​ഴ്സ​​​ണ​​​ൽ ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​ഗ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽനി​​​ന്ന് ഇ​​​ന്ന​​​ലെ ല​​​ഭി​​​ച്ചു.

ബം​​​ഗളൂരു​​​വി​​​ൽ ബി​​​ഡി​​​എ​​​സി​​​നു പ​​​ഠി​​​ക്കു​​​ന്പോ​​​ൾ 2016ലു​​​ണ്ടാ​​​യ ബൈ​​​ക്ക പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ര​​​യ്ക്കു കീ​​​ഴോ​​​ട്ട് ത​​​ള​​​ർ​​​ന്ന ആ​​​തി​​​ര​​​യു​​​ടെ ജീ​​​വി​​​തം മാ​​​റ്റിമ​​​റി​​​ച്ച​​​ത്, ഭി​​​ന്ന​​ശേ​​​ഷി​​​ക്കാ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കുവേ​​​ണ്ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ബ്സൊ​​​ല്യൂ​​​ട്ട് ഐ​​​എ​​​എ​​​സ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റും മോ​​​ട്ടി​​​വേ​​​ഷ​​​ണ​​​ൽ സ്പീ​​​ക്ക​​​റു​​​മാ​​​യ ഡോ. ​​​ജോ​​​ബി​​​ൻ എ​​​സ്.​​​ കൊ​​​ട്ടാ​​​രം ആ​​​രം​​​ഭി​​​ച്ച "പ്രൊ​​​ജ​​​ക്‌ട് ചി​​​ത്രശ​​​ല​​​ഭം ’എ​​​ന്ന സൗ​​​ജ​​​ന്യ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​യി​​​ലെ ആ​​​ദ്യ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ്.

പ്രി​​​ലിം​​​സ്, മെ​​​യി​​​ൻ​​​സ്, ഇ​​​ന്‍റ​​​ർ​​​വ്യൂ എ​​​ന്നീ മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് അ​​​ബ്സൊ​​​ല്യൂ​​​ട്ട് അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ പ​​​രി​​​ശീ​​​ല​​​നം.

2021ൽ ​​​പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ച്ച ഡോ. ​​​ആ​​​തി​​​ര നാ​​​ലാ​​​മ​​​ത്തെ ശ്ര​​​മ​​​ത്തി​​​ലാ​​​ണ് ഐ​​​എ​​​ഫ്എ​​​സ് എ​​​ന്ന ച​​​രി​​​ത്ര നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന​​​ത്. ഷെ​​​റി​​​ൻ ഷ​​​ഹാ​​​ന, എ.​​​കെ ശാ​​​രി​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​രൊ​​​ക്ക "പ്രൊ​​​ജ​​​ക്‌ട് ചി​​​ത്രശ​​​ല​​​ഭം’ വ​​​ഴി​​​യാ​​​ണ് ഇ​​​തി​​​ന​​​കം സി​​​വി​​​ൽ സ​​​ർ​​​വീ​​​സി​​​ലെ​​​ത്തി​​​യ​​​ത്. മ​​​ല​​​യാ​​​ള സാ​​​ഹി​​​ത്യ​​​മാ​​​യി​​​രു​​​ന്നു ഓ​​​പ്ഷ​​​ണ​​​ൽ വി​​​ഷ​​​യ​​​മാ​​​യി തെ​​​രെ​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

കോ​​​ഴി​​​ക്കോ​​​ട് കു​​​ന്ന​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ്. അ​​​ച്ഛ​​​ൻ: കി​​​ഴ​​​ക്ക​​​തൊ​​​ടി സു​​​ഗ​​​ത​​​ൻ, അ​​​മ്മ: മി​​​നി. സ​​​ഹോ​​​ദ​​​രി: അ​​​ന​​​ഘ.

Tags : Dr. Athira Sugathan wheelchair t IFS Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up