x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുർ പുനരധിവാസം റാലിയുമായി മെയ്തെയ് വിഭാഗം

വെബ്ഡെസ്ക്
Published: November 30, 2026 12:14 AM IST | Updated: November 30, 2026 12:14 AM IST

പ്രതീകാത്മക ചിത്രം

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പുർ ക​​​ലാ​​​പ​​​ത്തി​​​ൽ വീ​​​ടും വ​​​സ്തു​​​വ​​​ക​​​ക​​​ളും ന​​​ഷ്ട​​​മാ​​​യ ആ​​​യി​​​ര​​​ങ്ങ​​​ൾ പു​​​ന​​​ര​​​ധി​​​വാ​​​സം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇം​​​ഫാ​​​ലി​​​ൽ മാ​​​ർ​​​ച്ച് ന​​​ട​​​ത്തി.

ക​​ലാ​​പ​​ത്തി​​ന് ഇ​​ര​​യാ​​യ​​വ​​ർ​​ക്കു നീ​​തി ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്നും സ്വ​​​ന്തം സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ത്ര​​​യും​​​വേ​​​ഗം പു​​​ന​​​ര​​​ധി​​​വാ​​​സം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​മെ​​ന്നും മെ​​​യ്തെയ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ ആ​​വ​​ശ്യം ഉ​​യ​​ർ​​ന്നു.

ഇം​​​ഫാ​​​ലി​​​ലെ കെ​​​യ്ഷാം​​​പ​​​തി​​​ൽ നി​​​ന്നു​​തു​​ട​​ങ്ങി തൗ ​​​മൈ​​​താ​​​ന​​ത്തി​​ൽ അ​​വ​​സാ​​നി​​ച്ച റാ​​ലി​​യി​​ൽ മോ​​​റെ, ചു​​​രാ​​​ച​​​ന്ദ്പുർ, കാം​​​ഗ്പോ​​​ക്‌​​​പി, ഇം​​​ഫാ​​​ൽ ഈ​​​സ്റ്റ്, ഇം​​​ഫാ​​​ൽ വെ​​​സ്റ്റ്, ബി​​​ഷ്ണു​​​പു​​​ർ, ക​​​ക്ചിം​​​ഗ് ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള​​വ​​ർ പ​​ങ്കെ​​ടു​​ത്തു. വീ​​ട്ട​​മ്മ​​മാ​​രും കു​​ട്ടി​​ക​​ളും പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്നു.

2023 മേ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ വം​​ശീ​​യ​​സം​​ഘ​​ർ​​ഷ​​ത്തി​​ൽ മൂ​​​ന്ന​​​ര വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ആ​​യി​​ര​​ങ്ങ​​ളാ​​ണ് പു​​ന​​ര​​ധി​​വാ​​സ ക്യാ​​ന്പു​​ക​​ളി​​ൽ കഴിയുന്നത്. സം​​ഘ​​ർ​​ഷ​​ത്തി​​ൽ ഇ​​തു​​വ​​രെ മു​​​ന്നൂ​​​റി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 49 പേ​​​രെ കാ​​​ണാ​​​താ​​​വു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​ണ് ഏ​​ക​​ദേ​​ശ​​ക​​ണ​​ക്ക്. ആ​​​യി​​​ര​​ങ്ങ​​ൾ ആ​​​ളു​​​ക​​​ൾ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​വു​​​ക​​​യും ചെ​​​യ്തു.

Tags : Manipur Rehabilitation Meitei Rally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up