x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബില്ലിനെ പിന്തുണയ്ക്കരുതെന്ന് സുപ്രിയ സുലെയോട് രോഹിത് പവാർ

വെബ്ഡെസ്ക്
Published: November 30, 2026 02:43 AM IST | Updated: November 30, 2026 02:48 AM IST

രോ​​​ഹി​​​ത് പ​​​വാ​​​ർ എംഎൽഎ

മും​​​ബൈ: മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ ബി​​​ല്ലി​​​നെ പി​​​ന്തു​​​ണ​​​യ്ക്ക​​​രു​​​തെ​​​ന്ന് എ​​​ൻ​​​സി​​​പി (എ​​​സ്പി) വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​പ്രി​​​യ സു​​​ലെ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പാ​​​ർ​​​ട്ടി എം​​​എ​​​ൽ​​​എ രോ​​​ഹി​​​ത് പ​​​വാ​​​ർ. ബി​​​ല്ലി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​ത് ശ​​​ര​​​ദ് പ​​​വാ​​​റി​​​ന്‍റെ പാ​​​ര​​​ന്പ​​​ര്യ​​​ത്തോ​​​ടു​​​ള്ള വ​​​ഞ്ച​​​ന​​​യാ​​​കു​​​മെ​​​ന്ന് രോ​​​ഹി​​​ത് സു​​​പ്രി​​​യ​​​യ്ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലെ ബി​​​ജെ​​​പി അ​​​നു​​​കൂ​​​ലി​​​ക​​​ളാ​​​ണ് ബി​​​ല്ലി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് രോ​​​ഹി​​​ത് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ശ​​​ര​​​ദ് പ​​​വാ​​​റി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍റെ പൗ​​​ത്ര​​​നാ​​​ണ് രോ​​​ഹി​​​ത്.

അ​​​ജി​​​ത് പ​​​വാ​​​ർ പാ​​​ർ​​​ട്ടി പി​​​ള​​​ർ​​​ത്തി​​​യ​​​പ്പോ​​​ൾ ശ​​​ര​​​ദ് പ​​​വാ​​​റി​​​നൊ​​​പ്പം ഉ​​​റ​​​ച്ചുനി​​​ന്ന രോ​​​ഹി​​​ത് കാ​​​ർ​​​ജാ​​​ട്-​​​ജം​​​ഖേ​​​ദ് മ​​ണ്ഡ​​ല​​ത്തെ​​യാ​​ണു പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​നി​​ടെ, ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള എ​​ൻ​​സി​​പി (എ​​സ്പി) എം​​പി സു​​രേ​​ഷ് മാ​​ത്രേ പാ​​ർ​​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത് ഡോ​​ക്ട​​ർ​​മാ​​രു​​ടെ ഉ​​പ​​ദേ​​ശ​​പ്ര​​കാ​​രം മാ​​ത്ര​​മാ​​യി​​രി​​ക്കു​​മെ​​ന്ന് മ​​ക​​ൻ സു​​മി​​ത് അ​​റി​​യി​​ച്ചു.

Tags : Rohit Pawar Supriya Sule support Rahul Gandhi Soniya Gandhi Soniya Constituency Delimitation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up