x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂരിപക്ഷ കടമ്പയിൽ വീണ ബില്ലുകൾ

സ്വന്തം ലേഖകൻ
Published: November 30, 2026 12:56 AM IST | Updated: November 30, 2026 12:56 AM IST

പഴയ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് മന്ദിരം (ഫയൽ ചിത്രം)

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: മ​​​​​ണ്ഡ​​​​​ല പു​​​​​ന​​​​​ർ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​വും ലോ​​​​​ക്‌​​​​​സ​​​​​ഭ​​​​​യി​​​​​ലും നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ലും 33 ശ​​​​​ത​​​​​മാ​​​​​നം വ​​​​​നി​​​​​താ സം​​​​​വ​​​​​ര​​​​​ണ​​​​​വും ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടു​​​​​ള്ള ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ല്ലി​​​​​നെ​​​​ച്ചൊ​​​​​ല്ലി രാ​​​​​ഷ്‌​​​​ട്രീ​​​​​യ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ മു​​​​​റു​​​​​കു​​​​​മ്പോ​​​​​ൾ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ലെ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ക്ക​​​​​ട​​​​​മ്പ ക​​​​​ട​​​​​ക്കാ​​​​​നാ​​​​​കാ​​​​​തെ പോ​​​​​യ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ബി​​​​​ല്ലു​​​​​ക​​​​​ളു​​​​​ടെ ച​​​​​രി​​​​​ത്ര​​​​​വും ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​കു​​​​​ന്നു. സ്വ​​​​​ത​​​​​ന്ത്ര ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ആ​​​​​ദ്യ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് സ​​​​​മ്മേ​​​​​ള​​​​​നം (1952 മേ​​​​​യ്) മു​​​​​ത​​​​​ൽ ഇ​​​​​ങ്ങോ​​​​​ട്ട് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ പി​​​​​ന്തു​​​​​ണ ല​​​​​ഭി​​​​​ക്കാ​​​​​തെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട സു​​​​​പ്ര​​​​​ധാ​​​​​ന ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ല്ലു​​​​​ക​​​​​ൾ നി​​​​​ര​​​​​വ​​​​​ധി​​​​​യാ​​​​​ണ്.

സം​​​​​സ്ഥാ​​​​​ന പു​​​​​നഃ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ മൂ​​​​​ന്നാം അ​​​​​നു​​​​​ച്ഛേ​​​​​ദ​​​​​ത്തി​​​​​ൽ മാ​​​​​റ്റം വ​​​​​രു​​​​​ത്താ​​​​​ൻ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന 1955ലെ ​​​​​ഏ​​​​​ഴാം ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ൽ, 1966ലെ 19-ാം ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​യ്ക്കു ലോ​​​​​ക്‌​​​​​സ​​​​​ഭ​​​​​യി​​​​​ൽ ക​​​​​ട​​​​​മ്പ ക​​​​​ട​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല. ഭൂ​​​​​പ​​​​​രി​​​​​ഷ്‌​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കു സം​​​​​ര​​​​​ക്ഷ​​​​​ണം ന​​​​​ൽ​​​​​കാ​​​​​ൻ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട 1963ലെ 17-ാം ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ല്ലും ഇ​​​​​തേ ഗ​​​​​തി നേ​​​​​രി​​​​​ട്ടു.

പ​​​​​ട്ടി​​​​​ക​​​​​ജാ​​​​​തി, പ​​​​​ട്ടി​​​​​ക​​​​​വ​​​​​ർ​​​​​ഗ, ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക​​​​​മ്മി​​​​​ഷ​​​​​നു​​​​​ക​​​​​ൾ​​​​​ക്ക് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​പ​​​​​ദ​​​​​വി ന​​​​​ൽ​​​​​കാ​​​​​ൻ ഉ​​​​​ദ്ദേ​​​​​ശി​​​​​ച്ച 1978ലെ 46-ാം ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ല്ലും വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ഗോ​​​​​ത്ര​​​​​വി​​​​​ഭാ​​​​​ഗ സം​​​​​വ​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള 1982ലെ 47-ാം ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ല്ലും ലോ​​​​​ക്‌​​​​​സ​​​​​ഭ​​​​​യി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു.

കേ​​​​​ന്ദ്ര-​​​​​സം​​​​​സ്ഥാ​​​​​ന ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ലോ​​​​​ക്പാ​​​​​ൽ, ലോ​​​​​കാ​​​​​യു​​​​​ക്ത സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​പ​​​​​ദ​​​​​വി ന​​​​​ൽ​​​​​കാ​​​​​നു​​​​​ള്ള 2011ലെ 116-ാം ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ല്ലി​​​​​നും വേ​​​​​ണ്ട​​​​​ത്ര പി​​​​​ന്തു​​​​​ണ ല​​​​​ഭി​​​​​ച്ചി​​​​​ല്ല. ഒ​​​​​ടു​​​​​വി​​​​​ൽ, വ​​​​​നി​​​​​താ​​​​സം​​​​​വ​​​​​ര​​​​​ണ​​​​​വും മ​​​​​ണ്ഡ​​​​​ല പു​​​​​ന​​​​​ർ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​വും സീ​​​​​റ്റ് വ​​​​​ർ​​​​​ധ​​​​​ന​​​​​വും ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് 2026 ഏ​​​​​പ്രി​​​​​ലി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച 131-ാം ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ല്ലും ലോ​​​​​ക്‌​​​​​സ​​​​​ഭ​​​​​യി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ത​​​​​ട്ടി​​​​​നി​​​​​ന്ന ബി​​​​​ല്ലു​​​​​ക​​​​​ൾ

ലോ​​​​​ക്‌​​​​​സ​​​​​ഭ ക​​​​​ട​​​​​ന്ന​​​​ശേ​​​​​ഷ​​​​​വും രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ഭൂ​​​​​രി​​​​​പ​​​​​ക്ഷം തി​​​​​ക​​​​​യാ​​​​​തെ വീ​​​​​ണു​​​​​പോ​​​​​യ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ബി​​​​​ല്ലു​​​​​ക​​​​​ളു​​​​​മു​​​​​ണ്ട്. നാ​​​​​ട്ടു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ രാ​​​​​ജ​​​​​കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന പ്രി​​​​​വി പേ​​​​​ഴ്സ് നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കാ​​​​​നു​​​​​ള്ള 1970ലെ 24-ാം ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ൽ (ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ പി​​​​​ന്നീ​​​​​ട് 26-ാം ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യാ​​​​​യാ​​​​​ണ് ഇ​​​​​തു പാ​​​​​സാ​​​​​യ​​​​​ത്) രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു.

1989ൽ ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്തീ​​​​​രാ​​​​​ജ്, ന​​​​​ഗ​​​​​ര​​​​​സ​​​​​ഭാ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ പ​​​​​ദ​​​​​വി ന​​​​​ൽ​​​​​കാ​​​​​ൻ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന 64-ാം, 65-ാം ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ല്ലു​​​​​ക​​​​​ളും രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ഭൂ​​​​​രി​​​​​പ​​​​​ക്ഷം ല​​​​​ഭി​​​​​ക്കാ​​​​​തെ ത​​​​​ട്ടി​​​​​വീ​​​​​ണ ച​​​​​രി​​​​​ത്ര​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്.

Tags : Parliament Bills majority hurdle Failed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up