ആശുപത്രിയിൽ ചികിത്സതേടിയവർ
കൊട്ടിയം: കൊല്ലം കൊട്ടിയത്ത് വിവാദമായ ചൂരൽ പൊയ്ക ടാർ മിക്സിംഗ് പ്ലാന്റ് വീണ്ടും രാത്രിയോടെ വീണ്ടും പ്രവർത്തിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പരിസരവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ച സ്കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ കനത്ത പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം നിർത്തിവച്ചിരുന്നു.
നവംബർ 18ന് ആയിരുന്നു വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് വിവിധ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടോടെ പ്ലാന്റ് വീണ്ടും പ്രവർത്തനം തുടങ്ങുകയായിരുന്നു.
പരിസരവാസികളായ അഞ്ച് പേരാണ് നിലവിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവത്തെ തുടർന്ന് നാട്ടുകാരും പൊലിസും ചൂരൽ പൊയ്ക പരിസ്ഥിതി സംരക്ഷണ പ്രവർത്തകരും പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്.
കൊട്ടിയം പൊലിസ് സ്ഥലത്തെത്തി പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. നവംബർ 18ന് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ച് 60 ഓളം സ്കൂൾ വിദ്യാർഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
Tags : Kollam Tarmixingplant Kottiyam NewsUpdate Headlines