പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിശ്വാസ് നഗറിൽ ഇ-റിക്ഷ ചാർജിംഗ് സ്റ്റേഷനിലുണ്ടായ വൻ തീപിടിത്തത്തിൽ നാലു പേർ വെന്തു മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
നാലുനിലക്കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലാണു തീപിടിത്തമുണ്ടായത്. മരിച്ചവരെല്ലാം ഉത്തർപ്രദേശിലെ സഹാരൻപുർ സ്വദേശികളായ ഡ്രൈവർമാരാണ്. ഇലക്ട്രിക് സർക്യൂട്ട് ബോർഡിൽനിന്ന് തീപടർന്നതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വെളുപ്പിന് 4.20നായിരുന്നു സംഭവം. ഗ്രൗണ്ട് ഫ്ലോറിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിലേക്കു തീ ആളിപ്പടരുകയായിരുന്നു. നാല് ഓട്ടോകൾ പൂർണമായും കത്തിനശിച്ചു. പ്രദേശവാസിയാണ് പൊലിസിനെ വിവരമറിയിച്ചത്. ചാർജിംഗ് സ്റ്റേഷനു സമീപത്താണ് ഡ്രൈവർമാർ ഉറങ്ങിക്കിടന്നത്.
Tags : Fire e-rickshaw charging station Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash