x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​മ്പ​ര്‍ പ്ലേ​റ്റ് മറച്ച് ടോ​ള്‍ വെ​ട്ടി​ച്ചാൽ അ​ഞ്ചി​ര​ട്ടി പി​ഴ

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: November 30, 2026 01:14 AM IST | Updated: November 30, 2026 01:14 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ല്‍​ഹി: മ​​​​ള്‍​ട്ടി ലെ​​​​യ്ന്‍ ഫ്രീ ​​​​ഫ്ലോ (എം​​​​എ​​​​ല്‍​എ​​​​ഫ്എ​​​​ഫ്) ടോ​​​​ള്‍ പ്ലാ​​​​സ​​​​ക​​​​ളി​​​​ല്‍ ഫീ​​​​സ് ഒ​​​​ഴി​​​​വാ​​​​ക്കി യാ​​​​ത്ര ചെ​​​​യ്താ​​​​ല്‍ ഉ​​​​പ​​​​യോ​​​​ക്തൃ ഫീ​​​​സി​​​​ന്‍റെ അ​​​​ഞ്ചി​​​​ര​​​​ട്ടി പി​​​​ഴ ചു​​​​മ​​​​ത്തു​​​​മെ​​​​ന്ന് റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​ത-​​​​ഹൈ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

ടോ​​​​ളിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലെ ഉ​​​​പ​​​​യോ​​​​ക്തൃ ഫീ​​​​സ് അ​​​​ട​​​​യ്ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​യി വാ​​​​ഹ​​​​ന ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ന​​​​മ്പ​​​​റു​​​​ക​​​​ള്‍ മ​​​​നഃ​​​​പൂ​​​​ര്‍​വം മ​​​​റ​​​​യ്ക്കു​​​​ക​​​​യോ കൃ​​​​ത്രി​​​​മം കാ​​​​ണി​​​​ക്കു​​​​ക​​​​യോ ഫാ​​​​സ്റ്റ് ടാ​​​​ഗ് ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് പി​​​​ഴ ഈ​​​​ടാ​​​​ക്കാ​​​​നാ​​​​ണു മ​​​​ന്ത്രാ​​​​ല​​​​യം തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സ​​​​മ​​​​യം ലാ​​​​ഭി​​​​ക്കാ​​​​നും ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്ക് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​മാ​​​​യി നി​​​​ല​​​​വി​​​​ലെ ടോ​​​​ള്‍ ബൂ​​​​ത്തു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി എം​​​​എ​​​​ല്‍​എ​​​​ഫ്എ​​​​ഫ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ല്‍ ടോ​​​​ള്‍ ഫീ​​​​സ് ന​​​​ല്‍​കാ​​​​നാ​​​​യി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ള്‍​കൊ​​​​ണ്ട് ത​​​​ട​​​​യേ​​​​ണ്ടി​​​വ​​​​രു​​​​ന്നി​​​​ല്ല.

റോ​​​​ഡി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​യി സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഗാ​​​​ന്‍​ട്രി (വ​​​​ലി​​​​യ ഫ്രെ​​​​യിം പോ​​​​ലെ​​​​യു​​​​ള്ള ഘ​​​​ട​​​​ന)​​​യി​​​​ല്‍ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഫാ​​​​സ്റ്റ്ടാ​​​​ഗ് റീ​​​​ഡ​​​​റു​​​​ക​​​​ളും കാ​​​​മ​​​​റ​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ടോ​​​​ള്‍ തു​​​​ക സ്വ​​​​യ​​​​മേ​​​​വ ഈ​​​​ടാ​​​​ക്കു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് എം​​​​എ​​​​ല്‍​എ​​​​ഫ്എ​​​​ഫ്.

ആ​​​​ദ്യം ഗു​​​​ജ​​​​റാ​​​​ത്തി​​​​ലും പി​​​​ന്നീ​​​​ട് ഡ​​​​ല്‍​ഹി​​​​യി​​​​ലെ എ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ലും ഈ ​​​​പു​​​​തി​​​​യ ടോ​​​​ള്‍ സം​​​​വി​​​​ധാ​​​​നം പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തി വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു. നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ത്തി​​​​യാ​​​​ലും ഏ​​​​തു വാ​​​​ഹ​​​​ന​​​​മാ​​​​ണെ​​​​ങ്കി​​​​ലും അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്ക് കൃ​​​​ത്യ​​​​മാ​​​​യി ക​​​​ണ്ടെ​​​​ത്താ​​​​ന്‍ സാ​​​​ധി​​​​ക്കും.

എ​​​​ഐ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള വെ​​​​ഹി​​​​ക്കി​​​​ള്‍ ഫിം​​​​ഗ​​​​ര്‍​പ്രി​​​​ന്‍റിംഗ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​ണ് നാ​​​​ഷ​​​​ണ​​​​ല്‍ ഹൈ​​​​വേ അ​​​​ഥോറി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ വാ​​​​ഹ​​​​ന ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ഡേ​​​​റ്റാ​​​​ബേ​​​​സാ​​​​യ പ​​​​രി​​​​വാ​​​​ഹ​​​​നു​​​​മാ​​​​യി ചേ​​​​ര്‍​ന്ന് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ഈ ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ന​​​​മ്പ​​​​ര്‍ പ്ലേ​​​​റ്റും ഫാ​​​​സ്റ്റ്ടാ​​​​ഗും മ​​​​റ​​​​ച്ചാ​​​​ല്‍ പോ​​​​ലും വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​കൃ​​​​തി​​​​യും സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളും വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്ത് വാ​​​​ഹ​​​​ന​​​​വും ഉ​​​​ട​​​​മ​​​​യെ​​​​യും ക​​​​ണ്ടെ​​​​ത്താ​​​​ന്‍ സാ​​​​ധി​​​​ക്കും.

Tags : Evading toll concealing NumberPlate Fine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up