x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Kerala - All - all

കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ല്‍

സ്വ​ന്തം ലേ​ഖിക
Published: November 30, 2026 01:43 AM IST | Updated: November 30, 2026 01:43 AM IST

പ്രതീകാത്മക ചിത്രം - എഐ

കൊ​​​ച്ചി: സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​ക്ക് ആ​​​ശ്ര​​​യ​​​മാ​​​യി​​​രു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ കു​​​ടും​​​ബ​​​ശ്രീ ജ​​​ന​​​കീ​​​യ ഹോ​​​ട്ട​​​ലു​​​ക​​​ള്‍ അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ല്‍ ഭീ​​​ഷ​​​ണി​​​യി​​​ല്‍. അ​​​രി സ​​​ബ്‌​​​സി​​​ഡി കൃ​​​ത്യ​​​മാ​​​യി ല​​​ഭി​​​ക്കാ​​​ത്ത​​​താ​​​ണ് പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണം. ക​​​ഴി​​​ഞ്ഞ ആ​​​റു​​​മാ​​​സ​​​ത്തി​​​നി​​​ടെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 38 ഹോ​​​ട്ട​​​ലു​​​ക​​​ൾ പൂ​​​ര്‍​ണ​​​മാ​​​യി അ​​​ട​​​ച്ചെ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​ക​​​ള്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.

2026 ഏ​​​പ്രി​​​ല്‍ ഒ​​​ന്നി​​​ലെ ക​​​ണ​​​ക്ക് പ്ര​​​കാ​​​രം 655 ജ​​​ന​​​കീ​​​യ ഹോ​​​ട്ട​​​ലു​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഏ​​​പ്രി​​​ല്‍ ഒ​​​ന്നി​​​ലെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ജ​​​ന​​​കീ​​​യ ഹോ​​​ട്ട​​​ലു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന​​​ത് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ്-97 എ​​​ണ്ണം.

കോ​​​ഴി​​​ക്കോ​​​ട്-80, പാ​​​ല​​​ക്കാ​​​ട്-74, തൃ​​​ശൂ​​​ര്‍-66 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ള്‍. വ​​​യ​​​നാ​​​ട്ടി​​​ലാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ് ഹോ​​​ട്ട​​​ലു​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്-16 എ​​​ണ്ണം. ഏ​​​പ്രി​​​ല്‍ ഒ​​​ന്നി​​​നു ശേ​​​ഷം വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ആ​​​കെ 38 ജ​​​ന​​​കീ​​​യ ഹോ​​​ട്ട​​​ലു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം നി​​​ല​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ഹോ​​​ട്ട​​​ലു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​ര​​​ഹി​​​ത​​​മാ​​​യ​​​ത്.

ഭ​​​ക്ഷ്യ​​​പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം ഒ​​​രു പെ​​​ര്‍​മി​​​റ്റി​​​ന് മാ​​​സം 600 കി​​​ലോ​​​ഗ്രാം അ​​​രി സി​​​വി​​​ല്‍ സ​​​പ്ലൈ​​​സി​​​ല്‍നി​​​ന്ന് 10.90 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഒ​​​രു പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഹോ​​​ട്ട​​​ലു​​​ക​​​ള്‍ ഉ​​​ണ്ടെ​​​ങ്കി​​​ല്‍ ഈ ​​​അ​​​രി തു​​​ല്യ​​​മാ​​​യി വീ​​​തി​​​ച്ചു ന​​​ല്‍​കു​​​ക​​​യാ​​​ണു പ​​​തി​​​വ്.

എ​​​ന്നാ​​​ല്‍, 2026 മാ​​​ര്‍​ച്ച് 30 വ​​​രെ മാ​​​ത്ര​​​മേ ജ​​​ന​​​കീ​​​യ ഹോ​​​ട്ട​​​ലു​​​ക​​​ള്‍​ക്ക് ഇ​​​ത്ത​​​രം സ​​​ബ്‌​​​സി​​​ഡി അ​​​രി ല​​​ഭി​​​ച്ചി​​​രു​​​ന്നു​​​ള്ളൂ​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ത​​​ന്നെ സ​​​മ്മ​​​തി​​​ക്കു​​​ന്നു. ഇ​​​തും ഹോ​​​ട്ട​​​ലു​​​ക​​​ള്‍ അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്ന​​​തി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ബ്‌​​​സി​​​ഡി പ്ര​​​തി​​​സ​​​ന്ധി തു​​​ട​​​ര്‍​ന്നാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ജ​​​ന​​​കീ​​​യ ഹോ​​​ട്ട​​​ലു​​​ക​​​ള്‍ അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​നും സാ​​​ധ്യ​​​ത ഏ​​​റെ​​​യാ​​​ണ്.

Tags : Janakeeya Hotels Kudumbashree threat closure Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up